
ശരീരത്തിൽ അമിത ഫാറ്റ് നിങ്ങളെ അലട്ടുന്നുണ്ടോ? അമിത ഫാറ്റിനെ വരുതിയിലാക്കാൻ പലവഴികൾ പരീക്ഷിച്ചു പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ ഇതാ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റിലൂടെ അതിനൊരു പരിഹാരമായിരിക്കുന്നു. ശരീരത്തിൽ ഫാറ്റ് അടിഞ്ഞുണ്ടാകുന്ന വണ്ണത്തിന് പിന്നിൽ പലതുണ്ട് കാരണങ്ങൾ. തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ, സ്ട്രസ്, പാരമ്പര്യം, മറ്റു ചിലരോഗങ്ങൾ എന്നിവയാണ് ഏതാനും ചിലകാരണങ്ങൾ.
also read : ശ്രദ്ധിച്ചില്ലെങ്കിൽ ‘മാങ്ങ’ പണിതരും; കഴിക്കുന്നതിന് മുന്നേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സമന്ത റുത് പ്രഭു, ആർ മാധവൻ, വിദ്യാ ബാലൻ തുടങ്ങി നിരവധി താരങ്ങൾ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പിൻതുടർന്ന് വരുന്നതായി പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇതിന്റെ പ്രചാരം വർദ്ധിക്കാനുള്ള കാരണവും.
ഇൻഫ്ലമേഷൻ എന്നാൽ ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. നീർക്കെട്ട് പെട്ടെന്നും പതുക്കെ പടിപടിയായും ഉണ്ടാകും. ഈ നീർക്കെട്ട് കുറയ്ക്കുന്നതു വഴി അമിതവണ്ണത്തെ വരുതിയിലാക്കാം എന്നതാണ് ഈ രീതിയിലൂടെ അവലംബിക്കുന്നത്.
ആരെങ്കിലും നമ്മുടെ കൈയിലോ പുറത്തോ അടിച്ചാൽ ഉണ്ടാകുന്നതാണ് പെട്ടെന്നുണ്ടാകുന്ന വീക്കം ആണ് അക്യൂട്ട് ഇൻഫ്ലമേഷൻ. എന്നാൽ ക്രോണിക് ഇൻഫ്ലമേഷൻ പ്രശ്നക്കാരനാണ്. ക്രോണിക് ഇൻഫ്ലമേഷൻ നമ്മൾ പോവും അറായാതെ പതിയെ ഉണ്ടാകുന്ന അവസ്ഥയാണ്. ഉറക്കമില്ലായ്മ, സ്ട്രസ് എന്നിവയാണ് ക്രോണിക് ഇൻഫ്ലമേഷൻ ഉണ്ടാകാനുള്ള പ്രധാന കാരണം. പ്രമേഹം, വൃക്കരോഗം മുതൽ തലച്ചോറിന്റെ പ്രവർത്തനത്തെപ്പോലും ഇത് ബാധിക്കും.
ഇത് തടയാൻ റെഡ് മീറ്റ് ഒഴിവാക്കിയുള്ള ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പിൻതുടരുന്നതാണ് ഒരു പരിഹാരം. ബീഫ്, മട്ടൺ,പോർക്ക് എന്നിവ അടിക്കടി കഴിക്കുന്നതും, പായ്ക്ക് ചെയ്ത പ്രോസസ്ഡ് ഇറച്ചി, മൈദ, മധുരം കൂടിയ ആഹാരങ്ങൾ എന്നിവ ഒഴിവാക്കേണ്ടവയാണ്. അതുപോലെ ഗ്രിൽഡ് ഫുഡ്, കേക്ക്, പേസ്ട്രിയും മാറ്റി നിർത്തേണ്ടവയാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിയ്ക്കാം. വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ ഭക്ഷണത്തിൽ ചേർക്കാം. വാൾനട്ട്, ബദാം, ചിയ സീഡ്, മുട്ട, പാൽ, തൈര് കൂടുതലായി കഴിക്കാം. പച്ചക്കറി, ഇലക്കറി ഒമേഗ 3 അടങ്ങിയ മത്തി, ചൂര, തുടങ്ങിയ മത്സ്യങ്ങളും ആന്റി ഇൻഫ്ലമേറ്ററി ഡയറ്റിന്റെ ഭാഗമാണ്. മത്സ്യങ്ങൾ വറുത്ത് കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. പ്രീ ബയോട്ടിക് പ്രോ ബയോട്ടിക് ആഹാരങ്ങൾ കൂടുതൽ കഴിക്കണം. മധുരക്കിഴങ്ങ് പോലുള്ള നാരുകൾ ഉൾപ്പെട്ടതും കഴിയ്ക്കാം.
ഈ ഭക്ഷണ രീതിക്കൊപ്പം, ശരിയായ ഉറക്കവും, വ്യായാമവും പിൻതുടർന്നാൽ അമിതവണ്ണത്തെ വരുതിയിലാക്കാം. ഇത് പൊതുവായ നിർദ്ദേശം മാത്രമാണ്, ഒരു ഡോക്ടറിന്റെ ഉപദേശപ്രകാരം മാത്രം പിൻതുടരുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


