
ചോക്ലേറ്റ് ഇഷ്ടമുള്ളവരാണ് നമ്മളിൻ പലരും. പൊതുവെ ചോക്ലേറ്റ് ഇഷ്ടമുള്ളവർക്ക് പ്രിയപ്പെട്ട പാനീയമാണ് ഹോട്ട് ചോക്ലേറ്റ്. പ്രത്യേകിച്ചും ചൂടുകാലങ്ങളിൽ ഹോട്ട് ചോക്ലേറ്റിനോുടുള്ള പ്രിയം കൂടുക തന്നെ ചെയ്യും. എങ്കിൽ കേട്ടോളു ഹോട്ട് ചോക്ലേറ്റിന്റെ വിവിധ ഗുണങ്ങളും ദോഷങ്ങളും.
ഗ്രീന്‍ ടീയില്‍ ഉള്ളതിനേക്കാള്‍ ഓക്‌സിഡന്റുകൾ ഹോട്ട് ചോക്ലേറ്റില്‍ ഉള്ളതായാണ് പഠനങ്ങള്‍ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. എൻഡോതീലിയൽ പ്രവർത്തനവും കൊളസ്ട്രോൾ നിയന്ത്രണവും മെച്ചപ്പെടുത്താൻ കൊക്കോ സഹായിക്കും. ചോക്ലേറ്റിലുളള ഫ്ലേവനോയിഡുകൾ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
Also read : സോക്‌സുകൾ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ മറക്കല്ലേ…
ഹോട്ട് ചോക്ലേറ്റിൽ ഫിനൈൽതൈലാമൈൻ അടങ്ങിയിട്ടുണ്ട് ഇത് മാനസികാരോഗ്യത്തിന് നല്ലതാണ്. നാഡീ പ്രവർത്തനം, ശരീരത്തിനാവശ്യമായ ഓക്സിജൻ നൽകുക, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് കൊക്കോ. ഹോട്ട് ചോക്ലേറ്റ് വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും, അതുവഴി കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാൻ കഴിയും. ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
വിട്ടുമാറാത്ത ചില രോഗങ്ങളുമായി ബന്ധപ്പെട്ട സമ്മർദ്ദവും വീക്കവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒപ്പം ആര്‍ത്തവ സമയത്ത് സ്ത്രീകളെ വലയ്ക്കുന്ന പി എം എസ്നും ആശ്വാസം പകരാൻ ഹോട്ട് ചോക്ലേറ്റിന് കഴിവുണ്ട്. ഒരു കപ്പ് ഹോട്ട് ചോക്ലേറ്റിൽ ഏകദേശം 200-300 കലോറി ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്.
ഇനി ദോഷവശങ്ങളിലേയ്ക്ക് കടന്നാൽ ഹോട്ട് ചോക്ലേറ്റിലെ പഞ്ചസാരയുടെ അളവ് പല്ല് കേടുവരുന്നതിന് കാരണമാകാറുണ്ട്. ഇതിലെ കഫീനും പഞ്ചസാരയും കൂടിച്ചേർന്ന് രക്തസമ്മർദ്ധത്തിന് കാരണമാകാറുണ്ട്. പ്രമേഹം, പൊണ്ണത്തടി, കുടവയർ, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുമുണ്ടാകും. ഹോട്ട് ചോക്ക്‌ലേറ്റില്‍ അമിതമായ തോതില്‍ കലോറി അടങ്ങിരിക്കുന്നതാണ് ഇതിന് കാരണം. ടൈറാമിൻ, ഹിസ്റ്റാമിൻ തുടങ്ങിയ കൊക്കോ സംയുക്തങ്ങൾ ചില ആളുകളിൽ മൈഗ്രെയിൻ വരുത്താൻ കാരണമാകാരുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

