നന്നേ താമസിച്ച് ഉറങ്ങുന്നവരാണോ നിങ്ങള്‍? അപകടസാധ്യതക‍ള്‍ വര്‍ദ്ധിക്കാമെന്ന് വിദഗ്ധര്‍

late sleeper

നന്നേ താമസിച്ച് കിടന്നുറങ്ങുന്നത് ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍. മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കുറച്ച് മണിക്കൂറുകള്‍ മാത്രമുറങ്ങുന്നത് അടുത്ത ദിവസം ക്ഷീണം അനുഭവിക്കുന്നതിന് പുറമേ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഉറക്കം കുറയുന്നതു മൂലം ശ്രദ്ധ, ജാഗ്രത, ഏകാഗ്രത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുകൾ എന്നിവ തടസ്സപ്പെടുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ കാര്യങ്ങൾ ഫലപ്രദമായി ഓർമ്മിച്ചെടുക്കാനോ ബുദ്ധിമുട്ട് തോന്നുന്നു. വാഹനമോടിക്കുമ്പോൾ അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കം കുറയുന്നത് മൂലം മൂഡ് സ്വിംഗ്സ് ഉണ്ടാകുവാനും കാരണമാകുന്നു. സമ്മർദ്ദം കൂടുകയും ഉത്കണ്ഠ എന്നിവയുണ്ടാക്കുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യ അപകടസാധ്യതകൾ തുടർച്ചയായി ഉറക്കം കുറയുന്നത് മൂലം ഉണ്ടാകുന്നു.

ALSO READ: രുചിയിൽ മാത്രമല്ല, ആരോഗ്യത്തിനും ബെസ്റ്റാ..; ബുള്ളറ്റ് പ്രൂഫ് കാപ്പിയുടെ ഗുണങ്ങൾ അറിയാം

ദീർഘകാലമായി ഉറക്കം സ്കിപ്പ് ചെയ്യുകയാണെങ്കില്‍ രോഗപ്രതിരോധ സംവിധാനം ദുര്‍ബലപ്പെടുകയും ജലദോഷം മുതൽ കൂടുതൽ ഗുരുതരമായ രോഗമുണ്ടാകാൻ സാധ്യതയുണ്ടാകുന്നു. ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും രക്തസമ്മർദ്ദം, ഹൃദ്രോഗം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഉറക്കക്കുറവ് വിശപ്പ് സംതൃപ്തി എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോണുകളായ ഗ്രെലിൻ, ലെപ്റ്റിൻ എന്നിവ ശരീരത്തിന്റെ നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു. ഇത് പലപ്പോഴും വിശപ്പ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News