
പഴവർഗങ്ങളിൽ പലരുടെയും പ്രിയപ്പെട്ട ഒന്നാണ് പൈനാപ്പിള്‍. മധുരവും പുളിപ്പും കലർന്ന ആ പ്രത്യേകരുചി ആർക്കാണ് ഇഷ്ടമല്ലാത്തത് ? വിറ്റാമിൻ സി, മിനറൽസ്, ആന്റി-ഓക്സിഡന്റുകൾ തുടങ്ങിയ ആരോഗ്യഗുണങ്ങളും കൊണ്ട് പൈനാപ്പിള്‍ റിച്ചാണ്. എന്നാൽ ഈ പറയുന്ന പൈനാപ്പിള്‍ എല്ലാവർക്കും കഴിക്കാൻ കഴിയില്ല. ഇനി പറയാൻ പോകുന്നവർ ഇത് കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. അത്തരത്തിൽ പൈനാപ്പിൾ ഒഴിവാക്കേണ്ട അഞ്ച് കൂട്ടർ ഇവരൊക്കയാണ്…
ഗർഭിണികൾ
പൈനാപ്പിളിൽ ബ്രോമിലൈൻ (Bromelain) എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭപാത്രത്തിലെ പേശികൾക്ക് അധിക ചലനം ഉണ്ടാക്കുകയും, ചില സാഹചര്യങ്ങളിൽ ഗർഭമലസുന്നതിന് സാധ്യത വർധിപ്പിക്കുകയും ചെയ്യാം. ചെറിയ അളവിൽ പ്രശ്നമില്ലെങ്കിലും, ഗർഭകാലത്ത് കൂടുതലായി പൈനാപ്പിള്‍ കഴിക്കുന്നത് അപകടകരമാണ്.
ALSO READ: വെള്ളത്തിനും എക്സ്പയറി ഡേറ്റുണ്ട്…! കാലാവധി കഴിഞ്ഞ വെള്ളം കുടിച്ചാൽ എന്തുപറ്റും ?
വയറിളക്കം/ആസിഡിറ്റി ഉള്ളവർ
പൈനാപ്പിളിലെ അമ്ലഘടകങ്ങൾ വയറിലെ അസിഡിറ്റി വർധിപ്പിക്കും. വയറിളക്കം, ഗാസ്ട്രിക്, അൾസർ, റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഇത് അസ്വസ്ഥതയുണ്ടാക്കും
ഷുഗർ രോഗികൾ
പൈനാപ്പിളിൽ പ്രകൃതിദത്തമായിരുന്നാലും fructose (പഞ്ചസാര) വളരെ കൂടുതലാണ്. ഷുഗർ രോഗികൾ നിയന്ത്രണം വിട്ട് കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ ഉടൻ ഉയരും. അതിനാൽ അവർക്ക് പൈനാപ്പിള്‍ വളരെ ജാഗ്രതയോടെയോ, അല്ലെങ്കിൽ ഒഴിവാക്കിക്കൊണ്ടേയോ കഴിക്കണം.
അലർജി സ്വഭാവമുള്ളവർ
ചിലർക്കു പൈനാപ്പിളിനോട് അലർജി ഉണ്ടാകാം. ചർമ്മത്തിൽ ചൊറിച്ചിൽ, ചുണ്ടുകൾ വീർക്കൽ, തൊണ്ടയിൽ കരകരപ്പ് തോന്നൽ, ശ്വാസതടസ്സം തുടങ്ങിവ ഉണ്ടാകാം.
ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ
പൈനാപ്പിളിലെ ബ്രോമിലൈൻ രക്തം തണുപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ രക്തം കട്ടപിടിക്കുന്ന (blood clotting) പ്രക്രിയയെ ബാധിക്കും. അതിനാൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ കുറഞ്ഞത് 2 ആഴ്ച മുമ്പ് മുതൽ പൈനാപ്പിള്‍ ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ധർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



