‘സംസ്ഥാനത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ NABH അക്രഡിറ്റഡ്; ആശുപത്രികളിലെ സൗകര്യവും നിലവാരവും സര്‍ക്കാര്‍ മെച്ചപ്പെടുത്തുന്നു’: മന്ത്രി വീണാ ജോര്‍ജ്

veena-george-

ആയുഷ് ആശുപത്രികളില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പ് എല്ലാ ജില്ലകളിലും ഫിസിയോ തെറാപ്പി യൂണിറ്റ് സാക്ഷാത്കരിച്ച ആദ്യ ഉദ്ഘാടന പരിപാടിയാണിതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ NABH അക്രഡിറ്റഡ് ആണ്. ഗവേഷണത്തിനും പ്രാധാന്യം നല്‍കിയാണ് ആശുപത്രികള്‍ മുന്നോട്ട് പോകുന്നത്.
ജനുവരിയില്‍ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആശുപത്രികളില്‍ വെല്‍നെസ്സിനും ചികിത്സയ്ക്കും ഒരുപോലെ സൗകര്യം ഒരുക്കുന്നുണ്ട്. ഫിസിയോ തെറാപ്പി യൂണിറ്റ്കള്‍ ഇതിനോടകം സാധ്യമാക്കി. ആശുപത്രികളിലെ സൗകര്യവും നിലവാരവും സര്‍ക്കാര്‍ മെച്ചപ്പെടുത്തുന്നു. 46 ഇടങ്ങളില്‍ ആണ് യൂണിറ്റ് ലഭ്യമാക്കുന്നത്. യൂണിറ്റ് സജ്ജമാക്കല്‍ മാത്രമല്ല ആവശ്യമായ സേവനവും ഉറപ്പാക്കുന്നു. എല്ലാ ഹോമിയോ ആശുപത്രിയിലും ഫിസിയോ തെറാപ്പി യൂണിറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറുന്നു.

Also read- അന്തിയുറങ്ങാം സർക്കാരിന്റെ കരുതലിൽ; ഭൂരഹിത ഭവനരഹിത അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗ തീരുമാനം

കേരളത്തില്‍ ഏത് മേഖലയിലും ഈ മാറ്റം പ്രകടമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആരോഗ്യമേഖലയെ ബോധപൂര്‍വ്വം ആക്രമിക്കുന്ന ശ്രമം ചില ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. അത് ജനങ്ങളും തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളേജിലേക്ക് ഹൃദയശസ്ത്രക്രിയ ഉപകരണം വിതരണം ചെയ്യുന്ന വിതരണക്കാരെ ഭാവിയില്‍ ഒഴിവാക്കും. സര്‍ക്കാരിനെ ബോധപൂര്‍വ്വം പ്രതിസന്ധിയിലാക്കാന്‍ വിതരണക്കാര്‍ ശ്രമിക്കുന്നുണ്ട്, കെ എം എസ് സി എല്‍ വഴി കമ്പനികളില്‍ നിന്ന് നേരിട്ട് ഉപകരണങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക കാസ്പ്പില്‍ നിന്ന് നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണങ്ങള്‍ എടുത്തുകൊണ്ടു പോയത് ബോധപൂര്‍വ്വമായ ലക്ഷ്യങ്ങളോടെയാണ്. സര്‍ക്കാരും വിതരണക്കാരും തമ്മിലുള്ള ധാരണയാണ് വിതരണക്കാര്‍ ഇതുവഴി തെറ്റിച്ചതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News