രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നവരണോ നിങ്ങൾ? ഈക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

hot water drinking benefits

രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നവർ കുറവല്ല. ആരോഗ്യപ്രേമികൾ കൂടുതലും രാവിലെ എഴുന്നേറ്റയുടൻ ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. എന്തൊക്കെ ഗുണങ്ങളാണ് രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്നത് എന്ന് നോക്കാം.

ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ:

ദഹനം വേഗത്തിലാക്കുന്നു: ചൂടുവെള്ളം ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ഭക്ഷണപദാർത്ഥങ്ങളെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: ചൂട് രക്തധമനികളെ വികസിപ്പിക്കുകയും ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത് സുഗമമാക്കുകയും ചെയ്യുന്നു.

Also read: ദഹനം മെച്ചപ്പെടുത്തും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: അത്തിപ്പഴത്തിൻ്റെ അത്ഭുത ഗുണങ്ങള്‍!

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൂടുതൽ കലോറി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മലബന്ധം കുറയ്ക്കുന്നു: കുടലിലെ പേശികളുടെ ചലനം ഉത്തേജിപ്പിക്കുന്നതിലൂടെ മലബന്ധം കുറയ്ക്കാൻ ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു: ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില നേരിയ തോതിൽ ഉയരുന്നത് വിയർപ്പിലൂടെയും മറ്റും മാലിന്യങ്ങൾ പുറന്തള്ളാൻ സഹായകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News