
എല്ലാ സീസണിലും നമുക്ക് ലഭ്യമാകുന്ന ഒന്നാണ് വാഴപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം ആള് ചില്ലറക്കാരനല്ല കേട്ടോ. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും, ദഹനം മെച്ചപ്പെടുത്താനും പഴം സഹായിക്കും. കൂടാതെ ശരീരത്തിന് ഊർജം നൽകാനും പ്രതിരോധശക്തി വർധിപ്പിക്കാനും പഴത്തിന് കഴിയും.

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് പഴം. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിൽ പഴത്തെ ഒഴിച്ചുനിർത്താനാവില്ല. നേന്ത്രപ്പഴം (ഏത്തപ്പഴം) ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ് എന്നിങ്ങനെ മൂന്നുതരം കാർബോ ഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ്. ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുണ്ട്. അതിനാൽ ഉയർന്ന ഊർജവും ഈ പഴം പ്രദാനം ചെയ്യുന്നു. പഴത്തിന്റെ പ്രധാന ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: ഗുളിക കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കാറുണ്ടോ? എത്ര അളവില്‍ വെള്ളം കുടിക്കണമെന്ന് അറിയാമോ?
- പഴങ്ങളിലെ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തും. പഴം കഴിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനാകും.
- രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പഴമാണിത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിൻ സി, മഗ്നീഷ്യം, ഫൈബർ എന്നിവ ഹൃദയത്തിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്.
- വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അണുബാധകളെ ചെറുക്കാൻ പഴം സഹായിക്കുന്നു.
- ചർമ്മത്തിനും പഴം ഏറെ മികച്ചതാണ്. പഴത്തിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തിന് ആരോഗ്യവും തിളക്കവും പ്രദാനം ചെയ്യുന്നു.
- നാരുകളാൽ സമ്പന്നമാണ് പഴം, വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

