ഫ്രഞ്ച് ഫ്രൈസ് അധികം കഴിക്കാറുണ്ടോ? പണിവരുമേ….

french fries

ഇന്ന് നമുക്കിടയില്‍ സുലഭമായി കിട്ടുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ് . പുതുതലമുറയുടെ ഇഷ്ട വിഭവമായിരുന്ന ഫ്രഞ്ച് ഫ്രൈസ് ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും കഴിക്കുന്ന ഭക്ഷണമാണ്. സൈഡ് ഡിഷായും സ്‌നാക്ക്‌സ് ആയും എല്ലാം തന്നെ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് കാണാം. എന്നാല്‍ പതിവായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം അറിയാമോ?.

അമിതമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 20ശതമാനം വരെ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയുള്ളതായി ദി ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്. അതിനാല്‍ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് കുറക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

Also read – പടികള്‍ കയറുമ്പോള്‍ വേദന സഹിക്കാന്‍ കഴിയുന്നില്ലേ ? കാല്‍മുട്ട് വേദന അസഹനീയമാണോ? ഇതാ മാറാന്‍ ഒരു എളുപ്പവഴി

ഫ്രഞ്ച് ഫ്രൈസിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഉരുളക്കിഴങ്ങ് എല്ലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു. എന്നാല്‍ വില്ലനാകുന്നത് ഇവ പാചകം ചെയ്യുന്ന രീതിയാണെന്നും പഠനത്തില്‍ പറയുന്നു. പഠന റിപോര്‍ട്ട് പ്രകാരം ആഴ്ചയില്‍ വെറും മൂന്നുവട്ടം ഫ്രഞ്ച് ഫ്രൈസ് കഴിക്കുമ്പോള്‍ പ്രമേഹ സാധ്യത വര്‍ധിക്കുന്നതായും അതേസമയം ഉരുളക്കിഴങ്ങ് പുഴുങ്ങിയും മറ്റും കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നതായും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News