
പരിമളം പടർത്തി ഏതു പൂവ് വിരിഞ്ഞ് നിന്നാലും നമ്മുടെ നോട്ടം കടലാസ് പൂവിലേക്ക് പോകും. അത്രയും ഭംഗിയാണ് പലനിറത്തിൽ വിരിഞ്ഞുനിൽക്കുന്ന ബൊഗൈൻവില്ലയ്ക്ക് ഉള്ളത്. കഠിനമായ ചൂടിനെയും അതിജീവിച്ചു നിൽക്കുന്ന ഈ പൂക്കൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. കാഴ്ച്ചയിൽ മാത്രമല്ല, ഇവൻ ആരോഗ്യകാര്യത്തിലും മിടുക്കൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?
ബൊഗൈൻവില്ല കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ ? ഇവ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ചുമയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് നല്ലതാണെന്ന് ആണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇവാൻ മിടുക്കനാണ്. ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഇത് ആശ്വാസം നൽകും. വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ നല്ലതാണു. പിന്നെ പൂക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. രാസവളങ്ങളോ കീടനാശിനികളോ അടിക്കാത്ത ശുദ്ധമായ പൂക്കൾ മാത്രം എടുക്കണം. സംഭവം നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാനും സാധിക്കും.
അവശ്യ ചേരുവകൾ
ബൊഗൈൻവില്ല പൂക്കൾ- 5-6 എണ്ണം
വെള്ളം- 2 കപ്പ്
തേൻ അല്ലെങ്കിൽ ശർക്കര – (മധുരത്തിന് ആവശ്യമെങ്കിൽ)
നാരങ്ങാനീര് അല്ലെങ്കിൽ കറുവപ്പട്ട- കുറച്ച് മാത്രം രുചിക്ക്
ഇഞ്ചി/പുതിന – ഒരു പിടി
ALSO READ: എഐ പറഞ്ഞു, അനുസരിച്ചു; എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
തയാറാക്കുന്ന വിധം
ആദ്യം പൂക്കൾ നന്നായി കഴുകി വൃത്തിയാക്കുക. പൂവിനുള്ളിലെ ചെറിയ വെളുത്ത ഭാഗം നീക്കം ചെയ്യണം. എന്നിട്ട് ഇതളുകൾ മാത്രം എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കയ്പ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ബൊഗൈൻവില്ലയുടെ ഇതളുകൾ ഇടുക. വെള്ളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറും. നിറം പൂർണ്ണമായി മാറിക്കഴിഞ്ഞാൽ തീ അണച്ച് ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തേനും നാരങ്ങാനീരും ചേർക്കുക. നാരങ്ങാനീര് ചേർക്കുമ്പോൾ ചായയുടെ നിറം കൂടുതൽ തെളിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

