ബ്രൗൺ മുട്ടയാണോ വെള്ള മുട്ടയാണോ ആരോഗ്യത്തിന് നല്ലത്? സത്യം ഇതാ

brown-egg-vs-white-egg-benefits-malayalam

സൂപ്പർമാർക്കറ്റുകളിൽ നിന്ന് മുട്ട വാങ്ങുമ്പോൾ പലരെയും കുഴപ്പിക്കുന്ന ഒന്നാണ് അവയുടെ നിറം. വില അല്പം കൂടുതലായതുകൊണ്ട് ബ്രൗൺ മുട്ടയ്ക്കാണ് ഗുണം കൂടുതൽ എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ മുട്ടയുടെ നിറവും അതിലെ പോഷകങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രശസ്ത ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. പാൽ മാണിക്കം വ്യക്തമാക്കുന്നത്.

കോഴിയുടെ ഇനം (Breed) അനുസരിച്ചാണ് മുട്ടയുടെ നിറം മാറുന്നത്. ഇതൊരു ജനിതകപരമായ പ്രത്യേകത മാത്രമാണ്. വെള്ള മുട്ടയിലുള്ള അതേ പ്രോട്ടീനും വിറ്റാമിനുകളും കലോറിയും തന്നെയാണ് ബ്രൗൺ മുട്ടയിലുമുള്ളത്. ബ്രൗൺ മുട്ടകൾക്ക് വിപണിയിൽ വില കൂടാൻ കാരണം അവ ഇടുന്ന കോഴികളുടെ എണ്ണം കുറവായതും ഉൽപ്പാദനച്ചെലവ് കൂടുതലായതുമാണ്, അല്ലാതെ അതിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയതുകൊണ്ടല്ല.

ALSO READ : ഗ്യാസ് ട്രബിൾ നിങ്ങളെ അലട്ടുന്നുണ്ടോ?അഞ്ച് മിനുട്ടിൽ വീട്ടിൽ തന്നെ പരിഹാരമുണ്ടാക്കാം

മുട്ട വാങ്ങുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിന്റെ നിറമല്ല, മറിച്ച് അത് എത്രത്തോളം ‘ഫ്രഷ്’ ആണ് എന്നതാണ്. കോഴികളെ വളർത്തുന്ന രീതിയും അവയ്ക്ക് നൽകുന്ന തീറ്റയും മുട്ടയുടെ ഗുണനിലവാരത്തെ സ്വാധീനിച്ചേക്കാം. ഒരു മുട്ട ഫ്രഷ് ആണോ എന്ന് തിരിച്ചറിയാൻ ലളിതമായ ചില വഴികളുണ്ട്.

മുട്ട വെള്ളത്തിലിട്ടു നോക്കുമ്പോൾ അത് താഴ്ന്നു കിടക്കുകയാണെങ്കിൽ ഏറ്റവും മികച്ചതാണ്; മറിച്ച് പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് ചീത്തയായെന്ന് ഉറപ്പിക്കാം. അതുപോലെ മുട്ട ചെവിയോട് ചേർത്ത് കുലുക്കുമ്പോൾ ഉള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് പഴകിയതാകാൻ സാധ്യതയുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ A, D, E, B12, അയൺ എന്നിവയാൽ സമ്പന്നമായ മുട്ട മിതമായ അളവിൽ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News