
നേരത്തത്തെക്കാള്‍ ഇന്ത്യയില്‍ കാൻസര്‍ രോഗം പിടിപെടുന്നതില്‍ വര്‍ധനവുണ്ടായെന്നും എന്നാല്‍ അതിനെക്കാള്‍ മരണത്തില്‍ വൻ വര്‍ധനവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ കേസുകള്‍ ഉണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2025 ഡിസംബർ 5ന് മന്ത്രി പ്രതാപറാവു ജാദവ് ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം, 2015ല്‍ രേഖപ്പെടുത്തിയ കാൻസര്‍ കേസുകള്‍ 13.9 ലക്ഷത്തിൽ നിന്ന് 2024ൽ 15.3 ലക്ഷമായി വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് 10.4% വർദ്ധനവാണ്. അതേ കാലയളവിൽ, മരണനിരക്ക് 6.8 ലക്ഷത്തിൽ നിന്ന് 8.7 ലക്ഷമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. 28.6% വർദ്ധനവാണുണ്ടായത്.
ALSO READ: അറിയാം ഹോട്ട് ചോക്ലേറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും
2015ൽ 49% ശതമാനമായിരുന്നു മരണനിരക്കെങ്കില്‍ 2024ൽ 57% ശതമാനമായി ഉയര്‍ന്നു. രോഗികളിൽ വലിയൊരു പങ്കും ഇപ്പോള്‍ മരിക്കുന്നുവെന്നാണ് ഈ ഡാറ്റകൊണ്ട് സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുടെ (IARC) കണക്കും ഉറപ്പിക്കുന്നു. കാൻസർ കേസുകളുടെ എണ്ണം ഒരു ലക്ഷം ജനസംഖ്യയെടുത്ത് പരിശോധിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിൽ (98.5) ചൈന (201.6) അമേരിക്ക (367) എന്നിങ്ങനെയാണ്.
2024ൽ ദേശീയ ശരാശരിയില്‍ ഒരു ലക്ഷം ജനസംഖ്യയെ എടുത്ത് പരിശോധിച്ചു കഴിഞ്ഞാല്‍ 109 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാനതല കണക്കുകളിൽ വലിയ വ്യത്യാസമുണ്ട്. ഏറ്റവും ഉയർന്ന പ്രതിശീർഷ കാൻസർ നിരക്ക് കേരളത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം ജനസംഖ്യ എടുത്താല്‍ അതില്‍ കേരളത്തില്‍ 170 പേര്‍ക്ക് കാൻസറുണ്ടാകും. മിസോറാം (169) , ആന്ധ്രാപ്രദേശ് (144), കർണാടക(139), തെലങ്കാന (137) എന്നിങ്ങനെയാണ്. തമിഴ്‌നാട് 128, ഡൽഹി (131), പഞ്ചാബ് (137), ഹിമാചൽ പ്രദേശ് (127) എന്നിങ്ങനെയാണ് കണക്കുകൾ. ദാമൻ & ദിയു (28), ദാദ്ര & നാഗർ ഹവേലി (36), ലക്ഷദ്വീപ് (46) എന്നിവിടങ്ങളിൽ കുറഞ്ഞ കണക്കുകളാണ് രേഖപ്പെടുത്തിയത്. മണിപ്പൂർ (69), ത്രിപുര (69) എന്നിവയും ദേശീയ ശരാശരിയേക്കാൾ താഴെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

