ട്രോമയ്ക്കും ഡിപ്രഷനും സിട്രിസിന്‍ നല്ലതോ ? ഗുളിക ഉറക്കത്തിന് സഹായിക്കുമോ? ഇതുകൂടി അറിയൂ

നമ്മള്‍ പൊതുവായി അലര്‍ജിയൊക്കെ ഉണ്ടാക്കുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഗുളികയാണ് സിട്രിസിന്‍ ഗുളിക. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. ഡിപ്രഷന്‍, ട്രോമ പോലെയുള്ള മാനസികമായ പ്രശ്‌നങ്ങള്‍ സിട്രിയിന്‍ തനിയെ കഴിക്കരുത്, പകരം ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്. സിട്രിസിന്‍ ഗുളിക അമിതമായി കഴിച്ചാല്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചുവടെ,

ഗുരുതരമായ മയക്കം

കൂടിയ അളവില്‍ ഉറക്കം

വേഗത്തിലുള്ള ഹൃദയമിടിപ്പ്

സംസാരശേഷിക്കുറവ്

ക്ഷീണം

ഓക്കാനം

തലകറക്കം

സിട്രിസിന്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അളവില്‍ മാത്രം കഴിക്കുക. അമിതമായി ഉപയോഗിക്കരുത്.

മറ്റ് മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍, പ്രത്യേകിച്ച് മയക്കത്തിന് കാരണമാകുന്ന മരുന്നുകളോ, ഉറക്കഗുളികകളോ കഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം.

മരുന്ന് കഴിക്കുമ്പോള്‍ മദ്യം ഒഴിവാക്കുക. ഇത് മയക്കം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

മയക്കത്തിന് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോഴോ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴോ അതീവ ജാഗ്രത പാലിക്കുക.

ഈ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. ഈ മരുന്ന് അമിതമായി കഴിച്ചതായി സംശയം തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News