പ്രധാന ഉപകരണങ്ങളെല്ലാം സ്ഥാപിച്ചു; കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ജനുവരിയിൽ നാടിന് സമർപ്പിക്കും

cochin cancer center

കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ജനുവരിയിൽ നാടിന് സമർപ്പിക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 159 പുതിയ തസ്തികൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 100 ബെഡുകളുമായാണ് കൊച്ചി കാൻസർ സെൻ്ററിൻ്റെ ഒന്നാം ഘട്ടം ജനുവരിയിൽ തന്നെ പ്രവർത്തനം ആരംഭിക്കുക. പ്രധാന ഉപകരണങ്ങളെല്ലാം കാൻസർ സെൻ്ററിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ചികിത്സക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കുന്നതിനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അമിനിറ്റി സെൻ്ററിൻ്റെ നിർമ്മാണവും ഈ മാസം തന്നെ പൂർത്തിയാകും. ഒന്നാം ഘട്ടം പ്രവർത്തനം തുടങ്ങുന്നതിനായി വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ALSO READ; കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 159 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ അനുമതി

91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെ 159 തസ്തികകളാണ് പുതിയതായി സൃഷ്ടിക്കുന്നത്. അക്കാദമിക് വിഭാഗത്തിൽ എട്ട് പ്രൊഫസർ തസ്തികകളും, 28 അസി. പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിംഗ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങളിൽ നോൺ അക്കാദമിക് തസ്തികകളാണ്. റീജിയണൽ കാൻസർ സെൻ്റർ, മലബാർ കാൻസർ സെൻ്റർ എന്നിവയുടെ മാതൃകയിൽ തന്നെയാണ് കൊച്ചി കാൻസർ സെൻ്ററിലും തസ്തിക നിർണ്ണയം നടത്തിയത്. മുടങ്ങിക്കിടന്നിരുന്ന കാൻസർ സെൻ്ററിൻ്റെ നിർമ്മാണം 2021 നവംബറിലാണ് പുനരാരംഭിച്ചത്. ഇതുവരെയുള്ള പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News