നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടാറുണ്ടോ?: നിസ്സാരമായി തള്ളിക്കളയേണ്ടെന്ന് വിദഗ്ധര്‍

bendopnea

ഷൂ ലെയ്‌സ് കെട്ടാൻ താഴേക്ക് കുനിയുമ്പോഴും നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോഴും ശ്വാസംമുട്ടല്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടോ എന്നാല്‍ അക്കാര്യം വെറു നിസ്സാരമല്ല. ചെറിയ കാര്യമെന്നു തോന്നുന്ന ഈ പ്രശ്നം ഹൃദയം നല്‍കുന്ന മുന്നറിയിപ്പായിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ കാർഡിയോളജിസ്റ്റ് ഡോ. ദിമിത്രി യാരനോവ് പറയുന്നതനുസരിച്ച്, ഇത്തരത്തില്‍ കുനിയുമ്പോ‍ഴും താ‍ഴെ നിന്ന് എന്തെങ്കിലും എടുക്കുമ്പോ‍ഴും നേരിടുന്ന ശ്വാസതടസ്സത്തെ മെഡിക്കൽ ഭാഷയിൽ ബെൻഡോപ്നിയ എന്നാണ് പറയുന്നത്.

ഇത് ഹൃദയപ്രശ്നങ്ങളിലേക്ക് നയിക്കുന്ന തുടക്ക സൂചനയായിരിക്കാം. നെഞ്ചുവേദന, വീക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിന് മു‍ൻപ് തന്നെ ഹൃദയം തളരുന്നുവെന്ന് നല്‍കുന്ന സന്ദേശമാണിത്. കുനിയുന്ന സമയങ്ങളിൽ 8 മുതൽ 30 സെക്കൻഡിനുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും നേരെ നിൽക്കുമ്പോൾ അത് മാറുകയും ചെയ്യുന്നത് ഈ അസുഖത്തിന്റെ മുന്നറിയിപ്പാണെന്ന് ഡോ. യാരനോവ് പറയുന്നു. ഹൃദയത്തിനുള്ളിലെ മർദ്ദം ഉയർന്നിരിക്കുകയോ രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയോ ചെയ്യുമ്പോഴാണ് കുനിയുമ്പോൾ കാലുകളിലും വയറ്റിലുമുള്ള രക്തം വേഗത്തിൽ ഹൃദയത്തിലേക്ക് മടങ്ങിവരുന്നത്.

ALSO READ: ബദാം കുതിർത്ത് കഴിക്കുന്നതാണോ നല്ലത് ? അങ്ങനെ ചെയ്താലും ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

എന്നാൽ ഹൃദയത്തിന് അതിനെ കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോ‍ഴാണ് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത്. പലരും ഇതിനെ വയസ്സായതിന്റെ ലക്ഷമാണെന്നും തടി കൂടിയതിന്റെയോ വ്യായാമമില്ലായ്മയുടെയോ ഫലമെന്ന് കരുതി അവഗണിക്കാറുണ്ട്. പക്ഷേ, ഇത് ഹൃദയം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് ഡോ. യാരനോവ് പറയുന്നു. നേരെ നിൽക്കുമ്പോൾ ലക്ഷണം മാറുന്നതിനാൽ പലരും ഇത് അവഗണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News