
ഇൻറർനെറ്റിൽ ഏറെ ചർച്ചയായ ഫോമോയ്ക്ക് FOFO (Fear of Finding Out) ശേഷം ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു വാക്കാണ് ഫോഫോ (FEAR OF FINDING OUT). സുപ്രധാന കാര്യങ്ങൾ അറിയാൻ കാണിക്കുന്ന വിമുഖതയാണ് ഫോഫോ, ഫോളിലെ മിസ്സ്ഡ് കോൾ കാണണുമ്പോൾ തിരിച്ചു വിളിക്കാനുള്ള പേടി, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ കാരണമറിയാനുള്ള പേടി എന്നിവയൊക്കെ ഇതിൽ പെടുന്നു . മോശം കാര്യങ്ങൾ സംഭവിക്കുമോയെന്ന ഭയമാണ് ഫോഫോയ്ക്ക് പിന്നിൽ.
ആരോഗ്യരംഗത്തെ മുൻ നിർത്തി പരിശോധിക്കുകയാണെങ്കിൽ ഇത് ആരോഗ്യത്തെക്കുറിച്ച് മോശമായ എന്തെങ്കിലും വിവരങ്ങൾ അറിയേണ്ടി വരുമോ എന്ന ഭയമാണ്. ഫോഫോ കാരണം വൈദ്യപരിശോധനകളും ചെക്കപ്പുകളും ഒഴിവാക്കുന്ന അവസ്ഥയാണിത്. പരിശോധനാ ഫലങ്ങൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയോ, മാനസിക സമ്മർദ്ദം ഉണ്ടാക്കുകയോ, വലിയ സാമ്പത്തിക ബാധ്യത വരുത്തുകയോ ചെയ്യുമെന്ന് ഭയന്നാണ് പലരും ഇത്തരം ടെസ്റ്റുകൾ ഒഴിവാക്കുന്നത്.
ALSO READ : ആർത്തവ സമയത്തെ വേദന അലട്ടാറുണ്ടോ? എങ്കിൽ ഈ പ്രതിവിധികൾ പരീക്ഷിക്കൂ
ചിലർ തങ്ങളുടെ ജീവിതശൈലിയെക്കുറിച്ച് ഓർത്ത് ലജ്ജിക്കുന്നവരാകാം, അല്ലെങ്കിൽ രോഗലക്ഷണങ്ങൾ അവഗണിച്ച് അസുഖം തനിയെ മാറുമെന്ന് പ്രതീക്ഷിക്കുന്നവരാകാം. മുൻകാലങ്ങളിലുണ്ടായ മോശം അനുഭവങ്ങളും ആരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ആവാം ഫോഫയ്ക്ക് പിന്നിലെന്ന് ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. ദിവ്യ ശ്രീ കെ.ആർ പറഞ്ഞു.
ഫോഫോയെ എങ്ങനെ മറികടക്കാം
- ഫോഫോ (FOFO) മറികടക്കാൻ ചെറിയ ചെറിയ കാര്യങ്ങൾക് ചെയ്തു തുടങ്ങുക
- ചെറിയ പരിശോധനകൾ ആദ്യം ബുക്ക് ചെയ്യുക.
- പരിശോധന സമയത്തെ പേടി കുറയ്ക്കാനും മാനസിക പിന്തുണ നൽകാനും വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂടെ കൂട്ടുക.
- കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള കൗൺസിലിംഗ് രീതികൾ ഭയം കുറയ്ക്കാൻ സഹായിക്കും. ഇവയെ ആശ്രയിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

