ചായയോടൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? പണി കിട്ടും

drinking tea

എവിടെ നോക്കിയാലും ഇന്ന് ചായപ്രേമികളാണ്. രാവിലെയോ വൈകിട്ടോ എന്നില്ലാതെ ഏത് നേരവും ചായ കുടിക്കാൻ റെഡിയാണ് മിക്കവരും. ചായയോടൊപ്പം എന്തെങ്കിലും കഴിക്കാനും അവർ മറക്കാറില്ല. എന്നാൽ ചില ഭക്ഷണങ്ങള്‍ ചായയോടൊപ്പം കഴിക്കുന്നത് ചായയുടെ യഥാര്‍ഥ രുചിയേയും പോഷകമൂല്യത്തേയും ബാധിക്കും, ആന്റീ ഓക്‌സിഡന്റ് ആഗീരണം കുറയ്ക്കുകയും ചെയ്യും. ചായകുടിക്കുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പാൽ ഉൽപ്പന്നങ്ങള്‍

ചായ ഉണ്ടാക്കുന്നത് പാല് ചേര്‍ത്താണല്ലോ. പാല്‍ ഉല്‍പ്പന്നങ്ങളായ ചീസ്, തൈര്, ക്രീം തുടങ്ങിയവ കഴിക്കുന്നത് ചായയുടെ രുചിയേയും പോഷകാരോഗ്യ ആഗീരണത്തേയും ബാധിക്കും. ചായയില്‍ ‘കാറ്റെച്ചിനുകള്‍’ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സഹായിക്കുകും ഉപാപചയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആന്റീ ഓക്‌സിഡന്റുകളാണിവ. ഈ കാറ്റച്ചിനുകളെ സ്വാധീനിക്കുന്ന പ്രോട്ടീനുകള്‍ പാലുല്‍പ്പന്നങ്ങളിലുണ്ട്. ഇവ ചായയുടെ ആന്റീ ഓക്‌സിഡന്റ് ശക്തി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

ചായയോടൊപ്പം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നന്നല്ല. എരിവിന് കാരണമായ കാപ്‌സൈസിന്‍ സംയുക്തം ചായയിലെ ടാനിനുകളുമായി ചേര്‍ന്ന് ഗ്യാസ് പ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായുണ്ട്. ഇവ ചായയ്‌ക്കൊപ്പം കഴിക്കുമ്പോൾ വിറ്റാമിന്‍ സിയും ടാടാനിനുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലം ചായയ്ക്ക് കയ്പ്പുള്ളതോ ചവര്‍പ്പുള്ളതോ ആയ രുചി ഉണ്ടാകാന്‍ കാരണമാകും. മാത്രമല്ല, ഈ പഴങ്ങളൊക്കെ ചായയോടൊപ്പം കഴിച്ചാല്‍ ആമാശയത്തിന് അസ്വസ്ഥത ഉണ്ടാകും, അത് ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ചായ കുടിക്കുന്നതിനൊപ്പം ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പ് ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. ചീര, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നോണ്‍ -ഹീം അയണിന്റെ ആഗീരണം ചായയിലെ ടാനിനുകളും ഓക്‌സലേറ്റുകളും തടയും.

Also Read: ഒരു മാസത്തേക്ക് ദിവസവും മാതളം കഴിക്കാൻ റെഡിയാണോ? ശരീരത്തിനുണ്ടാകും ഈ മാറ്റങ്ങൾ

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീനുകള്‍ നമുക്ക് വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് ആന്റിഓക്‌സിഡന്റുകളുടെ ആഗീരണം തടസപ്പെടുത്താൻ ഇടയുണ്ട്. സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസുകള്‍ ചായയുടെ സംയുക്തങ്ങളുമായി കലരുമ്പോള്‍ അവയുടെ ഫലപ്രാപ്തി കുറയുന്നു. മാത്രമല്ല ചായയുടെ യഥാര്‍ഥ രുചിയും ഇല്ലാതെയാകും.

ഫൈബര്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍

പച്ചക്കറികള്‍, പയറ് വര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ ദഹനത്തിനും പോഷകം ലഭിക്കാനും സഹായിക്കും. പക്ഷേ ഇവ ചായയ്‌ക്കൊപ്പമാണ് കഴിക്കുന്നതെങ്കിൽ ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗീരണം ചെയ്യപ്പെടുകയില്ല. പ്രകൃതിദത്ത സംയുക്തങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യധാതുക്കളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഓക്‌സലേറ്റുകള്‍ ചായയില്‍ അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News