​ഗട്ട് ഹെൽത്തിനായി കഴിക്കേണ്ടുന്ന പഴങ്ങളറിയാമോ? ശ്ര​ദ്ധിക്കാതെ കഴിച്ചാൽ പണിയാകും

food to gut health

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഉദരസംബന്ധിയായ അസുഖങ്ങൾ. അസിഡിറ്റിയും ​ഗ്യാസ് ട്രെബിളുമുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് പ്രായഭേദമന്യേ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നകത്. നമ്മുടെ ജീവിത ശൈലിയും നാം കഴിക്കുന്ന ഭക്ഷണവുമാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ. നിരന്തരം കഴിക്കുന്നതും അതിൻ്റെ സമയവുമെല്ലാം ​ഗട്ട് ഹെൽത്തിനെ ബാധിക്കുന്നു. വയറെരിച്ചൽ അസിഡിറ്റി മുതലായ പ്രശ്നങ്ങളുള്ളവരാണ് നിങ്ങളെങ്കിൽ പുളിയുള്ള പഴ വർ​ഗ്​​ഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഓറഞ്ച്, പൈനാപ്പിൾ, മൂസമ്പി തുടങ്ങിയ പഴ വർ​ഗങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കാൻ ഇടയാക്കും.

എന്നാൽ പേരയ്ക്ക പപ്പായ മുതലായ പഴ വർ​ഗങ്ങൾ കഴിക്കുന്നത് ​ഗട്ട് ​ഹെൽത്ത് വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് അ​രോ​ഗ്യ വിദ​ഗ്ദർ ഉൾപ്പെടെ പറയുന്നതും. ഏറ്റവും കൂടുതൽ പോഷക ​ഗുണമുള്ള പഴ വർ​ഗമാണ് പേരയ്ക്കയെന്നും പഠനങ്ങൾ പറയുന്നു. വിറ്റാമിനുകളുടെ കലവറ കൂടിയാണ് ഇത്. തണ്ണിമത്തൻ, ബെറി വർ​ഗ്​ഗത്തിൽ പെട്ട പഴങ്ങൾ, ആപ്പിൾ തുടങ്ങിയവയും ആ​രോ​ഗ്യത്തിവന് ഏറെ ​ഗുണം ചെയ്യുന്നതാണ്.

Also read; പഴങ്കഞ്ഞിയാണ് സ്റ്റാർ: ഓർമകളുടെ മാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ് പഴങ്കഞ്ഞി; പഠന റിപ്പോർട്ട് പുറത്ത്

ഏത് പഴ വർ​ഗമാണെങ്കിലും കൃത്യമായി കഴുകി വേണം ഉപയോ​ഗിക്കാനെന്നും ആ​രോ​ഗ്യ വി​ദ​ഗ്ദർ ഓർമിപ്പിക്കുന്നുണ്ട്. നമുക്ക് ചുറ്റും ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ​ഗുണമറിഞ്ഞ് കഴിക്കുകയാണെങ്കിൽ മികച്ച ആ​രോ​ഗ്യമുള്ളവരായി മുന്നോട്ട് പോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News