കമ്മിറ്റ്മെന്റ് നല്‍കാൻ ക‍ഴിയുന്നില്ല, വിവാഹം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ?; ഇതാണ് കാരണം

വിവാഹം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഹൃദയത്തിൻ്റെ മിടിപ്പ് കൂടാറുണ്ടോ? കൈകൾ വിയർക്കാനും മനസ്സ് ആശങ്കയിൽ മുങ്ങിപ്പോകാനും തുടങ്ങുന്നവർ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇത് കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമാണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ ഈ രോഗാവസ്ഥയുടെ പേരാണ് ഗാമാഫോബിയ. ഈ ഫോബിയ അനുഭവിക്കുന്നവര്‍ ഈ ലോകത്ത് ധാരാളമുണ്ട്.

വിവാഹത്തോടും, കമ്മിറ്റ്മെൻ്റിനോടും പ്രണയബന്ധങ്ങളോടുമുള്ള അമിതമായ ഭയമാണ്. ഇത് ഒരു മാനസികാരോഗ്യപ്രശ്നമാണ്, ഇതിൻ്റെ ലക്ഷണങ്ങളിൽ ഹൃദയമിടിപ്പ് കൂടുക, ശ്വാസം മുട്ടൽ, വിയര്‍ക്കുക, തലകറക്കം എന്നിവയും ഉണ്ടാവാം, കൂടാതെ മുൻകാല അനുഭവങ്ങളോ, ഉത്തരവാദിത്തങ്ങളോടുള്ള ഭയമോ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം. 

ALSO READ: കേരള മോഡലിന് ലോകത്തിന്റെ അംഗീകാരം: ആലപ്പുഴ ജനറൽ ആശുപത്രിയെ പുകഴ്ത്തി സ്പെയിൻ സ്വദേശിനി

എന്താണ് ഗാമാഫോബിയ?

വിവാഹം, ദീർഘകാല പ്രണയബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചിന്തകൾ പോലും അമിതമായ ഭയത്തിനും ഉത്കണ്ഠക്കും കാരണമാകുന്ന അവസ്ഥയാണ് ഗാമാഫോബിയ എന്ന് പറയുന്നത്. മറ്റുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലും, നിലനിർത്തുന്നതിലും ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നു. എന്നാല്‍ ഈ രോഗാവസ്ഥയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 

ലക്ഷണങ്ങൾ

വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുക, ശ്വാസം മുട്ടുക, വിയർക്കുക, തലകറങ്ങുക എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗാമാഫോബിയ ഉള്ളവര്‍ക്ക് ബന്ധങ്ങൾ തകരുമോയെന്നുള്ള നിരന്തരമായ ഉത്കണ്ഠയും ഉണ്ടാകും. നേരത്തെ പ്രണയബന്ധങ്ങളില്‍ നിന്നുണ്ടായ മുൻകാല അനുഭവങ്ങളും ഗാമാഫോബിയയ്ക്ക് കാരണമാകുന്നു. ആത്മാർത്ഥമായ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും ഇതിൻ്റെ ലക്ഷണങ്ങളാണ്.  വിവാഹമോചനത്തെക്കുറിച്ചുള്ള ഭയം, ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഭയം, മാതാപിതാക്കളുടെ അസ്വാരസ്യങ്ങൾ കണ്ട് വളർന്നത്, സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയം എന്നിവയാണ് മറ്റു കാരണങ്ങള്‍.

കൗൺസിലിംഗ്, വിഷാദം, ആത്മഹത്യാ ചിന്തകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist