ഹെയർ എക്സ്റ്റൻഷൻ ഉപയോഗിക്കുന്നവരാണോ നിങ്ങ‍ള്‍? കാത്തിരിക്കുന്നത് വൻ അപകടം, വിദഗ്ധർ പറയുന്നത്…

hair extensions

തലമുടിക്ക് നീളമോ കനമോ കുറഞ്ഞാൽ ഇന്നത്തെക്കാലത്ത് ഹെയർ എക്സ്റ്റൻഷലുകള്‍ വെക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. ഹെയർ എക്സ്റ്റൻഷനുകളുടെ ഉപയോക്താക്കളായി മാറുന്നതിൽ വളരെ വലിയ വര്‍ധനവാണ് ഇക്കാലയളവിൽ ഉണ്ടായത്. എന്നാൽ, ഇതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹെയർ എക്സ്റ്റൻഷനുകളിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ കാൻസർ, ഹോർമോൺ അസന്തുലനം, ശ്വസനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. എണ്‍വയോണ്‍മെൻ്റ് ആൻ്റ് ഹെൽത്ത് (Environment and Health) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

ALSO READ: ഒരു ​ദിവസം എത്ര മുട്ടകൾ വരെ കഴിക്കാം?അമിതമായാൽ അമൃതും വിഷം

ലോകമെമ്പാടും മികച്ച വിപണിയുള്ള ഹെയർ എക്സ്റ്റൻഷനുകളിൽ സിന്തറ്റിക് ബ്രെയ്ഡുകൾ, വീവ്സ്, ക്ലിപ്പ്-ഇൻസ് എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. സൗന്ദര്യത്തിനും സ്റ്റൈലിനും വേണ്ടിയാണ് ഇതുപോലുള്ള ഉൽപ്പന്നങ്ങൾ ധരിക്കുന്നത്.

കാൻസറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ഏതൊക്കെ?

മസാച്ചുസെറ്റ്സിലെ ന്യൂട്ടണിലുള്ള സൈലന്റ്‌സ് സ്‌പ്രിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ലബോറട്ടറി പരിശോധനയിൽ, സിന്തറ്റിക് ഹെയർ ഉൽപ്പന്നങ്ങളിൽ നിരവധി അപകടകാരിയായ രാസവസ്തുക്കൾ കണ്ടെത്തിയിരുന്നു. ലുക്കീമിയ പോലുള്ള രക്താർബുദത്തിന് കാരണമായ ബെൻസീൻ, ശ്വാസകോശ പ്രശ്നങ്ങൾക്കും ചില കാൻസറുകൾക്കും കാരണമായ ഫോർമാൽഡിഹൈഡ്, താലേറ്റുകൾ, ലെഡ്, വൊളേറ്റിൽ ഓർഗാനിക് സംയുക്തങ്ങൾ ഹെയർ എക്സ്റ്റൻഷനിൽ അടങ്ങിയിരിക്കുന്നത്.

ഹെയർ എക്സ്റ്റൻഷനുകളുമായി ഒരു തവണ സമ്പർക്കമുണ്ടായാൽ കാൻസർ ഉണ്ടാകില്ല. എന്നാൽ നിരന്തരമുപയോഗിച്ചാൽ കാൻസര്‍ വരാം. എന്നാൽ ഹെയര്‍ എക്സ്റ്റൻഷനുകൾ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നുണ്ട്. വച്ചുപിടിപ്പിക്കും മുന്‍പ് സിന്തറ്റിക് ഹെയർ നന്നായി കഴുകുകയും∙കൂടിയ ചൂട് ഏൽപിക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ കൂടുതൽ അപകടമുണ്ടാകുന്നത് ഒ‍ഴിവാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News