ഇനി കഷണ്ടിക്ക് മരുന്നില്ല എന്ന് പറയാനാകില്ല: പുതിയ മരുന്ന് കണ്ടെത്തി ശാസ്ത്ര ലോകം

Hair fall Solution

കഷണ്ടിക്ക് മരുന്നില്ല എന്ന് ഇനി പറയാനാകില്ല. കഷണ്ടിക്കും മുടികൊ‍ഴിച്ചിലിനും ശാശ്വത പരിഹാരമാകുന്ന മരുന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. പി പി 405 എന്ന തന്മാത്രയാണ് മുടി കൊ‍ഴിച്ചിലിനും കഷണ്ടിക്കും ശാശ്വത പരിഹാരമാകുന്നു പുതിയ മരുന്ന്. നിലവിലെ ചികിത്സാ രീതികൾ മുടികൊ‍ഴിച്ചിലിന് പരിമിതമായ പരിഹാരം മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നാൽ പി പി 405 എന്ന സംയുക്തം സമ്പൂർണമായ ഒരു പരിഹാരമാണ് വാഗ്ദാനം ചെയ്യുന്നത്.

ഹെയർ ഫോളിക്കിൾ സ്റ്റെം സെല്ലുകളെ ഉത്തേജിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. കോശങ്ങളിലെ മെറ്റബോളിസത്തിൽ മാറ്റം വരുത്തുകയും, മുടിയുടെ വേരുകളെ വളരാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇത് ചെയ്യുന്നത്. വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കുശേഷമാണ് പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നത്.

Also Read: നഖങ്ങള്‍ക്കും പറയാനുണ്ട്: ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ നഖത്തിലുണ്ടെങ്കില്‍ സൂക്ഷിക്കുക…

ഇതിന്റെ ആദ്യഘട്ട പരീക്ഷണം വിജയമായിരുന്നു. ക്ലിനിക്കൽ ട്രയലുകളിൽ മികച്ച റിസൽട്ടായിരുന്നു പുതിയ മരുന്ന് നൽകിയത്. 8 ആഴ്ച ഉപയോഗിച്ചതിനു ശേഷം മുടിയുടെ സാന്ദ്രതയിൽ വർധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മുടികൊ‍ഴിച്ചിലിനും കഷണ്ടിക്കും ഉപയോഗിക്കുന്ന മരുന്നുകളെ പോലെ പാർശ്വഫലങ്ങളില്ല എന്ന ഗുണവും പുതുതായി കണ്ടെത്തിയ മരുന്നിനുണ്ട്.

പുറമെ പുരട്ടുന്ന മരുന്ന് അതായത് ടോപ്പിക്കൽ ജെൽ പോലെയുള്ള മരുന്ന് ആയതിനാൽ നിലവിലുള്ള മറ്റ് കഷണ്ടി മരുന്നുകളെപ്പോലെ ഹോർമോൺ സംബന്ധമായ പാർശ്വഫലങ്ങളും ഈ മരുന്നിനാൽ ഉണ്ടാകില്ല. മാത്രമല്ല പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഈ മരുന്ന് ഫലപ്രദമാണെന്നും പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു.

Also Read: നെഞ്ചെരിച്ചിൽ പ്രശ്നമാകുന്നുണ്ടോ? ഈ ശീലങ്ങളാണ് കാരണം

നിലവിലിപ്പോൾ P P 405 പരീക്ഷണ ഘട്ടത്തിലാണുള്ളത്. രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ച മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം 2026ൽ അരംഭിക്കും. പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ മരുന്ന് 2027 നും 2029 നും മധ്യേ പൊതുജനങ്ങൾക്ക് മരുന്ന് ലഭ്യമായി തുടങ്ങും.

ഏകദേശം അമ്പത് വയസ്സ് പിന്നിടുമ്പോഴേക്കും പകുതിയിലധികം പുരുഷന്മാരെയും ഉദ്ദേശം 25% സ്ത്രീകളെയും അലട്ടുന്ന മുടികൊ‍ഴിച്ചിലിന് ശാശ്വതപരിഹാരമായിരിക്കും ഈ മരുന്ന് വിപണിയിലിത്തുമ്പോൾ സംഭവിക്കുക. എന്തായാലും ഇനി കഷണ്ടിക്ക് മരുന്നില്ല എന്ന് പറയാൻ സാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News