സൂക്ഷിച്ചില്ലെങ്കിൽ വില്ലനാവും ചായ; അമിതാസക്തി കരളിനു വെല്ലുവിളി

Harmful Effects of Tea

മലയാളികളുടെ ജീവിതത്തിൽ ചായക്കുള്ള പങ്ക് വളരെ വലുതാണ് ഒരു മലയാളിയുടെ ജീവിതം ആരംഭിക്കുന്നത് തന്നെ ഒരു കപ്പു ചായയിൽ നിന്നാണ്. ദിവസേന കുടിയ്ക്കുന്ന ചായയിൽ കടുപ്പം കുറയുമ്പോൾ നിങ്ങൾ അസ്വസ്ഥരാവാറുണ്ടോ? ചായ കിട്ടാതെ ഒരു ദിവസം തുടങ്ങാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടോ എങ്കിൽ സൂക്ഷിക്കണം.

ചായ കുടിയ്ക്കുമ്പോൾ നാം വരുത്തുന്ന പല തെറ്റുകളുണ്ട്. കടുപ്പം കൂട്ടിയുള്ള ചായ, ഒരിയ്ക്കലുണ്ടാക്കി ഇടയ്ക്കിടയ്ക്ക് ചൂടാക്കി ചായ കുടിയ്ക്കുന്നത്, ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് തുടങ്ങിയ തെറ്റായ പ്രവണതകൾ വയറിനും കരളിനും ദോഷം ചെയ്യുമെന്നാണ് റിപോർട്ടുകൾ പറയുന്നത് .

ALSO READ : ആർത്തവ സമയത്തെ വേദന അലട്ടാറുണ്ടോ? എങ്കിൽ ഈ പ്രതിവിധികൾ പരീക്ഷിക്കൂ

ചായയിലെ പോളിഫെനോളുകൾ നമ്മുടെ ദഹനവ്യവസ്ഥയെയും കരളിനെയും ബാധിക്കുന്നതിനാലാണിത്. നിങ്ങളൊരു ചായ പ്രിയരാണെങ്കിൽ തീർച്ചയായതും താഴെ പറയുന്ന ശീലങ്ങൾ ഒഴിവാക്കണം

  • വെറും വയറ്റിൽ ചായ കുടിക്കുന്നത്
    വെറും വയറ്റിൽ ചായ കുടിക്കുന്നതു നല്ലതല്ല. രാവിലെ വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ കാഫീനും ടാനിനും വയറ്റിലെ ആസിഡിന്റെ അളവ് കൂട്ടും. ഇത് ഓക്കാനം, ഗ്യാസ്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും.
  • അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത്
    ചായയിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് വളരെ ദോഷകരമാണ്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. കരളിന് ഇത് കൊഴുപ്പായി മാറുകയും ഫാറ്റി ലിവർ രോഗത്തിന് കാരണമാവുകയും ചെയ്യും.
  • കടുപ്പം കൂടുതലുള്ള ചായ
    ചായ വളരെ കടുപ്പത്തിൽ ഉണ്ടാക്കുന്നത് ഒരു പ്രധാന തെറ്റാണ്. ചായയിലയോ ടീ ബാഗിലോ ഇലകൾ കൂടുതൽ നേരം ഇട്ടുവെച്ചാൽ കാഫീൻ, ടാനിൻ എന്നിവയുടെ അളവ് കൂടും. അമിതമായ ടാനിൻ വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാനും ദഹനക്കേടിനും കാരണമാകും.
  • അമിതമായി പാൽ ഉപയോഗിക്കുന്നത്
    ചായയിൽ കൂടുതൽ പാൽ ചേർക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും വയറ്റിൽ ഭാരം തോന്നിക്കുകയും ചെയ്യും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News