ചെറുതാണെങ്കിലും കരുത്തൻ! ദിവസവും മുളപ്പിച്ചത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ ഞെട്ടും

sprouts

മുളകള്‍ വലിപ്പം കൊണ്ട് ചെറുതായിരിക്കാം. എന്നാല്‍ അവ ക‍ഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണുള്ളതെന്ന് നിങ്ങള്‍ക്ക് അറിയാമോ? പോഷകങ്ങളുടെ കലവറകളാണ് മുളപ്പിച്ച ധാന്യങ്ങള്‍. ദൈനംദിന ഭക്ഷണത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ചത് ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതിന് ഇടയാക്കും. ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഊർജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇവ സഹായിക്കും. ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുളപ്പിച്ചത് ക‍ഴിക്കുന്നത് ഉത്തമമാണ്.

ദഹനത്തിന് ഉത്തമം

നാരുകളും ദഹനത്തിനു വേണ്ടിയുള്ള എൻസൈമുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന പവര്‍ഹൗസാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രഭാത ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്. ദഹനത്തിന് സഹായിക്കുകയും വയറുവേദന, ഗ്യാസ്ട്രബിള്‍, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങളിലുള്ള ദഹന എൻസൈമുകൾ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയെ വിഘടിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് പോഷകങ്ങളെ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

മുളകളില്‍ ആന്റിഓക്‌സിഡന്റ്, വിറ്റാമിൻ സി, അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. എല്ലാ ദിവസവും രാവിലെ മുളപ്പിച്ചത് കഴിക്കുന്നത് ശരീരത്തിലെ അണുബാധകളെ ചെറുക്കാനും, രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

ഊർജ്ജം വർദ്ധിപ്പിക്കുന്നു

മുളപ്പിച്ചതില്‍ സ്വാഭാവികമായും പ്രോട്ടീൻ, ഇരുമ്പ്, ഊർജ്ജം നല്‍കുന്ന അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടുതൽ ഉണർവും ശ്രദ്ധയും ലഭിക്കാൻ മുളപ്പിച്ചത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

മുളപ്പിച്ചതില്‍ സ്വാഭാവികമായും കലോറി കുറവാണെങ്കിലും നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മികച്ച ഒന്നാണ്. രാവിലെ മുളപ്പിച്ചത് കഴിക്കുന്നത് ദീർഘനേരം വയറു നിറഞ്ഞിരിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും അനാവശ്യമായി ലഘുഭക്ഷണം ക‍ഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നാരുകൾ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News