ടാറ്റൂ പ്രേമികളേ ഇതിലേ… ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

ടാറ്റു കുത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ഒരു സംശയമാണ് അതിനെ തുടര്‍ന്നുള്ള ഭവിഷത്തുകള്‍ എന്തൊക്കെയാണെന്നുള്ളത്. വാസ്തവത്തില്‍ ടാറ്റൂ കുത്തുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പല പഠനങ്ങളും പറയുന്നു.

ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം പറയുന്നുണ്ട്.

ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.

ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഇനി ടാറ്റൂ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞതിനു ശേഷം ടാറ്റു കുത്തുക. അറിഞ്ഞുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തണോ എന്നും ആലോചിക്കുക.

മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News