പെട്ടന്ന് ഉണ്ടാകുന്ന നെഞ്ചെരിച്ചിലിന് കാരണം അസിഡിറ്റി മാത്രമാണോ?

heart burn reasons

ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് നെഞ്ചെരിച്ചിൽ. വളരെ പെട്ടന്നാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുക. ഈ അവസ്ഥയ്ക്ക് കാരണമായി പല ആരോഗ്യവിദക്തരും വിവിധ കരണങ്ങൾ പറയാറുണ്ട്. പ്രധാനമായും അസിഡിറ്റി ആണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ അസിഡിറ്റി മാത്രമല്ല ഇതിന് കാരണം.

പുകവലിയും, അമിത വണ്ണവും നെഞ്ചെരിച്ചിലിന് കരണങ്ങളാകാം. പെട്ടെന്നുണ്ടാകുന്ന നെഞ്ചെരിച്ചിൽ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരിച്ചൊഴുകുന്നതുകൊണ്ട് നെഞ്ചിലും തൊണ്ടയിലും ഉണ്ടാകുന്ന എരിച്ചിലാണ് എന്നും വിദഗ്ധർ പറയുന്നുണ്ട്‌. ഇടയ്ക്കിടെ ഈ അവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കണം.

Also read: ഭക്ഷണം സ്കിപ്പ് ചെയ്യാറുണ്ടോ? നിങ്ങളിൽ ഈ രോഗങ്ങൾ പിടിപ്പെട്ടേക്കാം

പെട്ടെന്നുള്ള നെഞ്ചെരിച്ചിൽ പരിഹരിക്കാൻ ചില മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. കുറച്ചു വെള്ളം കുടിക്കുന്നത് ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കും. ഇത് നെഞ്ചെരിച്ചിലിനെ കുറയ്ക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടാൽ ഉടനെ കിടക്കരുത്, നിവർന്നു ഇരിക്കുകയോ നടക്കുകയോ ചെയ്യണം. കിടക്കുമ്പോൾ തലഭാഗം 4-6 ഇഞ്ച് ഉയർത്തി വെയ്ക്കുന്നത് കുറച്ച് ആശ്വാസം നൽകിയേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News