ബേബി ഫുഡ് വാങ്ങുന്നവർ ശ്രദ്ധിക്കുക: ലേബലിലെ ഈ ചതിക്കുഴികൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

Healthy Baby Food Tips Kerala

കുഞ്ഞുങ്ങൾക്കായി വിപണിയിൽ ലഭിക്കുന്ന പോഷകസമൃദ്ധമെന്ന് അവകാശപ്പെടുന്ന പല ബേബി ഫുഡുകളും യഥാർത്ഥത്തിൽ ആരോഗ്യത്തിന് ഭീഷണിയാകുന്നതായി റിപ്പോർട്ട്. ‘ഓർഗാനിക്’, ‘നാച്ചുറൽ’ എന്നീ ആകർഷകമായ ലേബലുകളിൽ എത്തുന്ന ബേബി സിറിയലുകൾ, ഫ്രൂട്ട് പൗച്ചുകൾ, സ്നാക്സുകൾ എന്നിവയിൽ അമിതമായി പഞ്ചസാരയും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുഞ്ഞുങ്ങളുടെ സ്വാഭാവിക രുചിമുകുളങ്ങളെ നശിപ്പിക്കാനും ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ഇത്തരം ഭക്ഷണങ്ങൾ കാരണമായേക്കാം.

‘പഞ്ചസാര ചേർത്തിട്ടില്ല’ (No Added Sugar) എന്ന് പരസ്യം ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ പോലും ഫ്രൂട്ട് ജ്യൂസ് കോൺസെൻട്രേറ്റുകൾ, കോൺ സിറപ്പ്, ഗ്ലൂക്കോസ് എന്നിവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞുങ്ങളിൽ ചെറുപ്പത്തിലേ മധുരത്തോടുള്ള അമിത ആസക്തി വളർത്തുന്നു. കൂടാതെ, മൈദ, കൃത്രിമ ഫ്ലേവറുകൾ, കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഇവ ജങ്ക് ഫുഡിന് സമാനമായ ദോഷഫലങ്ങളാണ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്നത്.

ALSO READ : വാട്ടർ ബോട്ടിൽ വെറുതെ കഴുകിയാൽ പോരാ; സ്ഥിരം ഉപയോഗിക്കുന്നവർ ​ഇതൊന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ബേബി ഫുഡ്‌സ് പാക്കറ്റുകളിലെ പ്രധാന അപകടം അവ കടന്നുപോകുന്ന അമിതമായ സംസ്‌കരണ രീതികളാണ് . നാരുകൾ നീക്കം ചെയ്ത മൈദ, പോഷകഗുണമില്ലാത്ത സ്റ്റാർച്ചുകൾ, ദീർഘകാലം കേടുകൂടാതിരിക്കാൻ ചേർക്കുന്ന സ്റ്റെബിലൈസറുകൾ എന്നിവ കുഞ്ഞുങ്ങളുടെ ദഹനവ്യവസ്ഥയെയും പ്രതിരോധശേഷിയെയും ബാധിക്കുന്നു. പലപ്പോഴും പഴങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിന് പകരം അവയുടെ സത്തുകൾ മാത്രമാണ് ഇത്തരം പ്യൂരികളിൽ കാണപ്പെടുന്നത്.

കുഞ്ഞുങ്ങളുടെ ആദ്യകാല പോഷകാഹാരം അവരുടെ തലച്ചോറിന്റെ വളർച്ചയെയും ശാരീരിക വികാസത്തെയും നേരിട്ട് ബാധിക്കുന്നതാണ്. അതിനാൽ തിടുക്കപ്പെട്ട് പാക്കറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാതെ പ്രകൃതിദത്തമായ ആഹാരരീതികൾ പിന്തുടരണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News