ഉപയോഗശൂന്യമായ വസ്തുക്കൾ കളയാൻ കഴിയുന്നില്ലേ? ശ്രദ്ധിക്കുക, അത് ചികിത്സ വേണ്ട മാനസിക വൈകല്യം ആണ്

HOLDING DISORDER

പ്രിയപ്പെട്ട പല സാധനങ്ങളും സൂക്ഷിച്ച വയ്ക്കുണ്ണാൻ സ്വഭാവം പലർക്കും ഉണ്ടാകും. അതിപ്പോൾ അത്ര വലിയ പ്രാധാന്യമുള്ള ഒന്നാവണം എന്നില്ല. ചിലപ്പോൾ പങ്കാളി നൽകിയ സമ്മാനങ്ങളോ കുഞ്ഞുങ്ങളുടെ ആദ്യ കളിപ്പാട്ടങ്ങളോ ആദ്യം കിട്ടിയ സമ്മാനങ്ങളോ അങ്ങനെ എന്തുമാവാം. എന്നാൽ ഉപയോഗശൂന്യമായ സാധനങ്ങൾ പോലും ഉപേക്ഷിക്കാൻ കഴിയാതെ വരികയും, അവ അമിതമായി ശേഖരിക്കുകയും ചെയ്യുന്നത് ഒരു മാനസിക വൈകല്യമാണെന്ന് പറഞ്ഞാലോ ? അതെ, ‘ഹോർഡിംഗ് ഡിസോർഡർ’ (Hoarding Disorder) എന്നാണ് ഇതിന്റെ പേര്.

ഈ അവസ്ഥയിലുള്ളവർക്ക് സാധനങ്ങളെ ‘വിട്ടുപിരിയാൻ’ കടുത്ത വിഷമവും കുറ്റബോധവും അനുഭവപ്പെടുന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

  • മൂല്യമില്ലാത്ത സാധനങ്ങൾ പോലും വലിച്ചെറിയാൻ കഴിയാത്ത അവസ്ഥ.
  • താമസസ്ഥലങ്ങളിൽ സാധനങ്ങൾ അടിഞ്ഞുകൂടി മുറികൾ ഉപയോഗശൂന്യമായി മാറുക.
  • വസ്തുക്കൾ നഷ്ടപ്പെടുമെന്ന ഭയവും തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധിമുട്ടും.
  • അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് മൂലം കുടുംബാംഗങ്ങളുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ.

ALSO READ: ആപ്പിൾ ക‍ഴിച്ചാൽ ഡോക്ടറെ കാണേണ്ട, പക്ഷെ പല്ലിന് പണി കിട്ടും; ഇക്കാര്യം ശ്രദ്ധിച്ചോ

ഉത്കണ്ഠ, വിഷാദം, ജീവിതത്തിലുണ്ടായ ആഘാതങ്ങൾ അല്ലെങ്കിൽ കുടുംബചരിത്രം എന്നിവ ഹോർഡിംഗ് ഡിസോർഡറിന് കാരണമായേക്കാം. കൃത്യമായി പദ്ധതികൾ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടും (executive dysfunction) ഇവരിൽ കാണപ്പെടുന്നു. ഇത് വെറുമൊരു വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് ഗുരുതരമായ സാമൂഹിക-ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു

  • ആരോഗ്യ പ്രശ്നങ്ങൾ: പൊടി, ഫംഗസ് എന്നിവ മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
  • സുരക്ഷാ ഭീഷണി: സാധനങ്ങൾ കുമിഞ്ഞുകൂടുന്നത് തീപിടുത്തം പോലുള്ള അപകടങ്ങൾക്ക് കാരണമായേക്കാം.
  • ഒറ്റപ്പെടൽ: മറ്റുള്ളവർ കാണുമെന്ന ലജ്ജയും ഭയവും കാരണം ഇവർ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകലുകയും ഒറ്റപ്പെടുകയും ചെയ്യുന്നു.
  • സാമ്പത്തിക ബാധ്യത: അനാവശ്യമായ വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് വഴി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാം.

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ആണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്ന ചികിത്സ. ചിന്തകളിലും പെരുമാറ്റത്തിലും മാറ്റം വരുത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനും തെറാപ്പി സഹായിക്കുന്നു. ചില സാഹചര്യങ്ങളിൽ കംപാഷൻ-ഫോക്കസ്ഡ് തെറാപ്പിയും (CFT) നൽകാറുണ്ട്. അനുബന്ധമായുണ്ടാകുന്ന ഉത്കണ്ഠയ്ക്കും വിഷാദത്തിനും മരുന്നുകൾ ലഭ്യമാണെങ്കിലും, ഹോർഡിംഗിന് മാത്രമായുള്ള പ്രത്യേക മരുന്നിനെക്കുറിച്ച് ഗവേഷണങ്ങൾ തുടരുകയാണ്.

മറ്റുതരത്തിലുള്ളവ വ്യക്തിപരമായ വൈകല്യത്തിന് പുറമെ, സമൂഹത്തിൽ മറ്റ് ചില ഹോർഡിങ്ങുകളും കാണപ്പെടുന്നു. ലാഭത്തിനായി വിഭവങ്ങൾ ശേഖരിക്കുന്ന സാമ്പത്തിക ഹോൾഡിങ്ങുകളും, പ്രകൃതിദുരന്തങ്ങളോ കലാപങ്ങളോ ഭയന്ന് ആഹാരവും ഇന്ധനവും അമിതമായി ശേഖരിക്കുന്ന രീതിയും ഇതിൽ ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News