ഹോളിക്കാലത്തെ ചായങ്ങൾ മുടിയ്ക്ക് അത്ര നല്ലതല്ല; ഡോക്ടർ പറയുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ

HOLI

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ആ ദിവസത്തിനായി ഇനി 2 ദിവസം മാത്രമേയുള്ളൂ. നിറങ്ങളിൽ മുങ്ങി കുളിക്കാനിരിക്കുന്നവർ അവരുടെ മുടിയെ കുറിച്ച് ഒന്ന് ശ്രദ്ധിക്കണമെന്നണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഹോളിക്കാലത്ത് ഉപയോഗിക്കുന്ന ചായങ്ങൾ മുടി വരണ്ടതാക്കാനും, പൊട്ടിപ്പോകാനും, പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു.

ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രിയങ്ക കുരി പറയുന്നതനുസരിച്ച്, ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന മിക്ക നിറങ്ങളും പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്നല്ല, മറിച്ച് സിന്തറ്റിക് ഡൈകളും ഇൻഡസ്ട്രിയൽ പിഗ്മെന്റുകളും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളിന് ഈ രാസവസ്തുക്കൾ കേടുപാടുകൾ വരുത്തുന്നു. ഇത് മുടി പരുക്കനാക്കാനും അറ്റം പിളരാനും കാരണമാകുന്നു. ദ്രവരൂപത്തിലുള്ള നിറങ്ങൾ പലപ്പോഴും ആൽക്കലൈൻ ലായനികളിലാണ് കലർത്തുന്നത്. ഇത് തലയോട്ടിയിലെയും മുടിയിലെയും സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുടിക്ക് ഉറപ്പില്ലാതാക്കുകയും ചെയ്യുന്നു. നിറം കളയാൻ വേണ്ടി മുടി ശക്തിയായി ഉരച്ചു കഴുകുന്നത് മുടി പൊട്ടിപ്പോകാൻ ഇടയാക്കും.

ALSO READ: ‘പ്ലീസ് ഒന്ന് മാറൂ, ഞാൻ ഒരു ഡോക്ടറാണ്… നോക്കട്ടെ’: അപകടസ്ഥലത്തുവെച്ച് സിപിആറിലൂടെ ജീവൻ രക്ഷിച്ച് ഡോക്ടർ

മുടിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഡോ. പ്രിയങ്ക കുരി താഴെ പറയുന്ന മുൻകരുതലുകൾ നിർദ്ദേശിക്കുന്നു:

എണ്ണ തേക്കുക: പുറത്തിറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണയോ ബദാം എണ്ണയോ മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇത് ചായങ്ങൾ മുടിയിൽ നേരിട്ട് പറ്റിപ്പിടിക്കുന്നത് തടയുന്ന ഒരു കവചമായി പ്രവർത്തിക്കും.

മുടി കഴുകിയ ഉടനെ നിറം തേയ്ക്കരുത്: മുടി കഴുകി വൃത്തിയാക്കിയ ഉടനെ ഹോളി കളിക്കാൻ പോകരുത്. മുടിയിലെ സ്വാഭാവിക എണ്ണമയം (Sebum) ചായങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

മുടി കെട്ടിവെക്കുക: മുടി അഴിച്ചിടാതെ കെട്ടിവെക്കുകയോ സ്കാർഫ് ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യുന്നത് രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കും.

വെള്ളം ഉപയോഗിച്ച് കഴുകുക: ആഘോഷത്തിന് ശേഷം ആദ്യം വെറും വെള്ളം ഉപയോഗിച്ച് മുടിയിലെ നിറങ്ങൾ കളയുക. ഇതിനുശേഷം മാത്രം സൾഫേറ്റ് രഹിതമായ (Sulphate-free) ഷാംപൂ ഉപയോഗിക്കുക.

ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക: രാസവസ്തുക്കൾ ഏറ്റ മുടിക്ക് വിശ്രമം ആവശ്യമാണ്. അതിനാൽ 2-3 ദിവസത്തേക്ക് ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക.

പ്രകൃതിദത്ത നിറങ്ങൾ: കഴിയുന്നതും പൂക്കളിൽ നിന്നും ഇലകളിൽ നിന്നും നിർമ്മിച്ച പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News