എക്കിൾ ആണോ വില്ലൻ ? മാറ്റാൻ ഇതാ ചില ലളിതമായ മാർഗ്ഗങ്ങൾ

HICCUPS

നമ്മുടെ നിയന്ത്രണത്തിലല്ലാതെ ഡയഫ്രത്തിനുണ്ടാകുന്ന പെട്ടെന്നുള്ള ചലനങ്ങളാണ് എക്കിൾ (Hiccups) ഉണ്ടാക്കുന്നത്. എക്കിൾ വന്നാൽ ഉടനെ വെള്ളം കുടിക്കുന്നവരെ കണ്ടിട്ട് ഇല്ലേ ? ചിലർക്ക് പെട്ടെന്ന് മാറും എങ്കിലും ചിലർക്ക് അത് ഒരുപാട് സമയം നീണ്ടു നിൽക്കും. ഇത് പെട്ടെന്ന് മാറ്റാൻ സഹായിക്കുന്ന ചില ഫലപ്രദമായ വഴികൾ പറയാം.

  • ശ്വാസം അടക്കിപ്പിടിക്കുക: ഒരു ദീർഘശ്വാസം എടുത്ത് 10 മുതൽ 20 സെക്കൻഡ് വരെ അടക്കിപ്പിടിക്കുന്നത് ഡയഫ്രത്തെ ശാന്തമാക്കാനും എക്കിൾ നിർത്താനും സഹായിക്കും.
  • വെള്ളം സാവധാനം കുടിക്കുക: ആഹാരമോ വെള്ളമോ വേഗത്തിൽ കഴിക്കുന്നത് പലപ്പോഴും എക്കിളിന് കാരണമാകാറുണ്ട്. സാവധാനം വെള്ളം കുടിക്കുന്നത് ശ്വസനം ക്രമീകരിക്കാൻ സഹായിക്കും.
  • നാരങ്ങ ഉപയോഗിക്കുക: പുളിയുള്ള രുചി ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ഡയഫ്രത്തെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
  • നാവ് പതുക്കെ വലിക്കുക: വിരലുകൾ ഉപയോഗിച്ച് നാവ് പതുക്കെ മുന്നോട്ട് വലിക്കുന്നത് തൊണ്ടയിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും.
  • ഗാർഗ്ലിംഗ് (Gargling): വെള്ളം ഉപയോഗിച്ച് തൊണ്ട കുലുക്കുഴിയുന്നത് ‘വേഗസ്’ (vagus nerve) ഞരമ്പിനെ ഉത്തേജിപ്പിക്കുകയും ഡയഫ്രത്തെ ശാന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • പേപ്പർ ബാഗിലേക്ക് ശ്വസിക്കുക: ഒരു പേപ്പർ ബാഗിലേക്ക് ശ്വാസം വിടുന്നത് രക്തത്തിലെ കാർബൺ ഡയോക്സൈഡിന്റെ (CO2) അളവ് വർദ്ധിപ്പിക്കുകയും അതുവഴി എിക്കിൾ നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ALSO READ: പ്രോട്ടീൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

എക്കിൾ വിട്ടുമാറാതെ തുടരുകയാണെങ്കിൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News