സവാള അരിഞ്ഞ് ഫ്രിഡ്ജിൽ വെക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

how-to-store-chopped-onions-in-fridge-malayalam-kitchen-tips

രാവിലത്തെ ധൃതി പിടിച്ചുള്ള ഓട്ടത്തിനിടയിൽ അടുക്കളയിൽ പച്ചക്കറി അരിയുന്നത് വലിയൊരു പണിയാണ്. ഇത് എളുപ്പമാക്കാൻ പലരും തലേദിവസം തന്നെ പച്ചക്കറികൾ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. പച്ചകറികളിൽ അറിയാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് സവാള. ഇത് എളുപ്പമാക്കാൻ പലരും തലേദിവസം തന്നെ സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

സവാള മുറിച്ചു വെച്ചാൽ അത് വിഷമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നാൽ, ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിൽ ബാക്ടീരിയകൾ വളരാനും സവാളയുടെ ഗുണമേന്മ കുറയാനും സാധ്യതയുണ്ട്.

ALSO READ : ക്രിയേറ്റീൻ ഉപയോഗിക്കുന്നുണ്ടോ? ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കിഡ്‌നി അപകടത്തിലായേക്കാം

അരിഞ്ഞ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്

  • വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുക: സവാള അരിഞ്ഞ ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്‌നറിലോ സിപ്‌ലോക്ക് കവറിലോ ആക്കി വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. അല്ലാത്തപക്ഷം സവാളയുടെ രൂക്ഷഗന്ധം ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ട്.
  • ഈർപ്പം നിയന്ത്രിക്കാം: സവാളയിലെ ഈർപ്പം കാരണം പൂപ്പൽ ഉണ്ടാകാതിരിക്കാൻ പാത്രത്തിനടിയിൽ ഒരു ടിഷ്യു പേപ്പർ വയ്ക്കുന്നത് നല്ലതാണ്. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കും.
  • രണ്ട് മണിക്കൂർ നിയമം: സവാള മുറിച്ചു കഴിഞ്ഞാൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം. ദീർഘനേരം പുറത്തിരിക്കുന്നത് ബാക്ടീരിയകൾ വളരാൻ കാരണമാകും.
  • ഉപയോഗിക്കേണ്ട കാലാവധി: ഫ്രിഡ്ജിൽ വയ്ക്കുന്ന സവാള 7 മുതൽ 10 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെങ്കിലും, മികച്ച രുചിക്കും ഗുണത്തിനുമായി 3-5 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഉചിതം.
  • ദീർഘകാലം സൂക്ഷിക്കാൻ: സവാള കൂടുതൽ ദിവസം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അവ ഒരു ട്രേയിലായി പരത്തി 1–2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം സിപ്-ലോക്ക് ബാഗിലേക്ക് മാറ്റിയാൽ 2–3 മാസം വരെ ഉപയോഗിക്കാം. ഇത് പാചകത്തിന് മാത്രമേ അനുയോജ്യമാകൂ, സലാഡിന് ഉപയോഗിക്കരുത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News