ദഹനത്തിന് നല്ലത് ചൂടുവെള്ളമോ അതോ ഇളം ചൂടുവെള്ളമോ?

Hot and Lukewarm Water

നല്ലവണ്ണം വെള്ളംകുടിക്കാൻ ആരോ​ഗ്യവിദ​ഗ്ധർ പറയാറില്ലേ? അത് വെറുതെയല്ല, നമ്മുടെ ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിൽ ജലാംശത്തിൻറെ പങ്ക് വളരെ വലുതാണ്. എല്ലാ അവയവങ്ങളും സുഗമമായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കണം. ദിവസേന നിർബന്ധമായും 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

കുടിക്കുന്ന വെള്ളത്തിൻറെ അളവ് പോലെ തന്നെ വെള്ളത്തിൻറെ താപനിലയും പ്രധാനമാണ്. തണുത്ത വെള്ളവും ചൂടുവെള്ളവും ഇളം ചൂടുള്ളവെള്ളവുമൊക്കെ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ തണുത്ത വെള്ളത്തേക്കാൾ ആരോഗ്യത്തിന് നല്ലത് ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ ആണെന്നാണ് പഠനങ്ങൾ പറയുന്നത്.

ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാനും പോഷകങ്ങൾ വലിച്ചെടുക്കാനുമൊക്കെ സഹായിക്കും. രക്തക്കുഴലുകളെ വികസിപ്പിച്ച് ശരീരത്തിലുടനീളമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തും. കൂടാതെ പേശികൾക്ക് വിശ്രമം നൽകാനും വേദന കുറയ്ക്കാനുമൊക്കെ സഹായിക്കും.

ALSO READ: ചായയോടൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? പണി കിട്ടും

ദഹനത്തിന് ചൂടുവെള്ളമാണോ അതോ ഇളം ചൂടുവെള്ളമോ കൂടുതൽ ആരോഗ്യകരം?

ചൂടുവെള്ളത്തിൻറെ താപനില 60°C ആണ്. ഇളം ചൂടുവെള്ളത്തിൻറേത് 40–50°C ഉം. ഇവ രണ്ടും ആരോഗ്യകരം തന്നെ. എങ്കിലും വ്യത്യസ്‌ത ഗുണങ്ങളാണ് നൽകുന്നതെന്ന് മാത്രം. ഇളം ചൂടുവെള്ളം ദഹനത്തെ പ്രോത്സാഹിപ്പിക്കും. ദഹനനാളത്തെ ഉത്തേജിപ്പിക്കാനും ദഹനക്കേട്, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നൽകാനും നല്ലതാണ്. കൂടാതെ നാഡീവ്യവസ്ഥയെ ശാന്തമാക്കി പിരിമുറുക്കം ഒഴിവാക്കും. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ല ഉറക്കം നൽകും. വിഷവസ്‌തുക്കളെ പുറന്തള്ളാനും ചർമ്മ കോശങ്ങൾ നന്നാക്കാനും ഇത് ഗുണംചെയ്യും.

കഫകെട്ടുള്ള സമയത്ത് മൂക്കിലെ തടസം ഒഴിവാക്കാനും ജലദോഷം, മൂക്കടപ്പ്, അലർജി എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. തൊണ്ടവേദന ശമിപ്പിക്കാനും പേശികളിലെ പിരിമുറുക്കം ഇല്ലാതാക്കാനും ഇത് സഹായിക്കും. കൂടാതെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീര താപനില വർധിക്കുകയും എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. കൊഴുപ്പ് വേഗത്തിൽ കത്തിക്കാനും ഇത് ​ഗുണകരമാണ്. അതേസമയം ഭക്ഷണം കഴിച്ചയുടൻ അധികം ചൂടുള്ള വെള്ളം കുടിക്കരുത്, ഇത് ദഹനത്തെ തടസപ്പെടുത്തും.

ALSO READ: പേപ്പർ കപ്പിൽ ചൂട് ചായയും കാപ്പിയും കുടിക്കുന്നവരാണോ? സുരക്ഷിതമാണെന്ന് കരുതേണ്ട, പണികിട്ടും!

ദഹനത്തിന് ഏറ്റവും ഉത്തമം ഇളം ചൂടുവെള്ളമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാനും സുഗമമായ മലവിസർജ്ജനത്തിനും ഇത് സഹായിക്കുന്നു. വയറു വീർക്കൽ പോലുള്ള അവസ്ഥ കുറയ്ക്കാനും ഇളംചൂടുവെള്ളം സഹായിക്കും. അതേസമയം ഉയർന്ന താപനിലയിലുള്ള വെള്ളം കുടിക്കുന്നത് അപകട സാധ്യതകൾക്ക് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News