
നമ്മുടെ വീടുകളിൽ പാചകത്തിന് ശേഷം ബാക്കി വരുന്ന ഉള്ളി കഷ്ണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വെക്കുന്നത് സാധാരണമാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ? മുറിച്ച ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാൽ അത് ബാക്ടീരിയകളെ വലിച്ചെടുത്ത് വിഷലിപ്തമാകുമെന്ന പ്രചാരണം തെറ്റാണെന്ന ആണ് റിപ്പോർട്ടുകൾ പറയുന്നത്.
സവാളയിലുള്ള അസിഡിക് പിഎച്ച് (Acidic pH) ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മാണുക്കളുടെയും വളർച്ചയെ തടയാൻ സഹായിക്കുന്നു. അതിനാൽ മുറിച്ച ഉടനെ ഉള്ളി വിഷമായി മാറുന്നില്ല. എങ്കിലും, ഉള്ളി മുറിച്ച ഉടൻ തന്നെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുറിച്ചു വെക്കുന്ന ഉള്ളി പിന്നീട് ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വലിയ ദോഷമില്ലെങ്കിലും, അതിലെ പോഷകഗുണങ്ങളും പുതുമയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ALSO READ: സൺസ്ക്രീൻ വാരിവലിച്ച് തേച്ചിട്ട് കാര്യമില്ല; എല്ലാത്തിനും ഒരു അളവുണ്ട് ദാസാ
മുറിച്ച സവാള ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് രോഗങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടതില്ല. സവാള സൂക്ഷിക്കുമ്പോൾ വായു കടക്കാത്ത ഒരു കണ്ടെയ്‌നറിലോ സിപ്പ് ലോക്ക് കവറിലോ ആക്കി ഫ്രിഡ്ജിൽ വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചുരുക്കത്തിൽ, ഉള്ളി ശരിയായ രീതിയിൽ അടച്ചു സൂക്ഷിച്ചാൽ അത് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്, എങ്കിലും പരമാവധി പുതിയ ഉള്ളി തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


