ശ്രീശന്‍ ഫാര്‍മയുടെ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു; ഗുജറാത്ത് കമ്പനിയുടെ Respifresh TR വില്പനയും നിര്‍ത്തിവെച്ചു

sreesan-pharma-medicines-ban-kerala

തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശൻ (Sresan) ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ എല്ലാ മരുന്നുകളും കേരളത്തില്‍ വിതരണം നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ എടുത്ത സാഹചര്യത്തിലാണിത്.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള റെഡ്നെക്സ് ഫാർമ നിര്‍മിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നിൻ്റെ വിതരണവും വില്പനയും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവെപ്പിച്ചു. ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Read Also: ആലപ്പു‍ഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരതിഥി കൂടി; വി എസിന്‍റെ സ്മരണാർത്ഥം കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News