
വിവാഹജീവിതത്തിലേക്ക് കടക്കുന്നതിന് മുന്നേ ലഭിക്കുന്ന പാഠങ്ങൾ അത് നേരിട്ട് അനുഭവിക്കുന്നത് വരെ മനസ്സിലാക്കാൻ പ്രയാസമാണ്. തന്നെക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ചപ്പോൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒട്ടേറെ ഉപദേശങ്ങളും മുന്നറിയിപ്പുകളും ലഭിച്ചിരുന്നു. അന്ന് അവ അനാവശ്യമാണെന്ന് തോന്നുമെങ്കിലും വർഷങ്ങൾക്കിപ്പുറം പ്രായവ്യത്യാസം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. തൻ്റെ പ്രായത്തെക്കാള്‍ പത്ത് വയസ് മൂത്തയാളെ വിവാഹം കഴിക്കുന്നതു മൂലമുണ്ടാകുന്ന പാഠങ്ങള്‍ അറിയാം…
പ്രയോരിറ്റികളിലെ വ്യത്യസം
രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ വളർന്നവർക്ക് വ്യത്യസ്ത മുൻഗണനകളുണ്ടാകാം. പങ്കാളികളിൽ ഒരാള്‍ക്ക് വളരെ ആവേശകരമായി തോന്നുന്ന പല കാര്യങ്ങളും മറ്റയാള്‍ക്ക് അത്ര പ്രാധാന്യമുള്ളതായിരിക്കില്ല. കാരണം ഒരാള്‍ അത്തരത്തിലുള്ള ഘട്ടങ്ങളിലൂടെ നേരത്തെ കടന്നുപോയത് മൂലമാണ്.
ALSO READ: പ്രിയപ്പെട്ടവർ നിങ്ങളിൽ നിന്ന് അകലുന്നോ? കാരണങ്ങൾ ഇവയാകാം!
ചിന്താഗതിയിലെ മാറ്റങ്ങൾ
ആ കാലഘട്ടത്തിലെ സാംസ്കാരികമായ സ്വാധീനങ്ങൾ, സാങ്കേതികവിദ്യയോടുള്ള മനോഭാവം എന്നിവയിലെല്ലാം വ്യത്യസ്തമുണ്ടായിരിക്കും. അതിനാൽ ഇരുവരുടെയും ചിന്താഗതികളിലും മാറ്റമുണ്ടാകാം.
ജീവിതാനുഭവങ്ങളുടെ സ്വാധീനം
തീരുമാനങ്ങൾ എടുക്കുമ്പോൾ ജീവിതാനുഭവം വലിയ സ്വാധീനം ചെലുത്തുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള പങ്കാളിയുടെ അനുഭവം പ്രശ്നങ്ങളെ ക്ഷമയോടെ നേരിടാൻ പ്രാപ്തനാക്കുന്നു. പലപ്പോഴും പങ്കാളികളിലൊരാള്‍ ധൃതി കാണിക്കുമ്പോൾ മറ്റയാളുടേത് ശാന്തമായ സമീപനമായിരിക്കും.
സാമ്പത്തികമായ കാഴ്ചപ്പാടുകൾ
പങ്കാളികളിലൊരാള്‍ ഹ്രസ്വകാല സാമ്പത്തിക ആസൂത്രണത്തിന് മുൻതൂക്കം നൽകുമ്പോൾ മറ്റെയാള്‍ ഭാവി സുരക്ഷിതമാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആശയവിനിമയ രീതികളിലെ വ്യത്യാസം
തർക്കങ്ങൾ പരിഹരിക്കാനും കാര്യങ്ങൾ ചിന്തിക്കാനുമുള്ള രീതികൾ ഓരോ തലമുറയിലും വ്യത്യസ്തമാണ്. ഒരാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മൗനം എപ്പോഴും വിമുഖതയല്ലെന്നും, മറിച്ച് വർഷങ്ങളുടെ അനുഭവസമ്പത്തിൽ നിന്നുള്ള ആഴത്തിലുള്ള ചിന്തയാകാമെന്നും മറ്റയാള്‍ മനസ്സിലാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

