പ്രിയപ്പെട്ടവർ നിങ്ങളിൽ നിന്ന് അകലുന്നോ? കാരണങ്ങൾ ഇവയാകാം!

isolation

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതായി അനുഭവപ്പെടുന്ന അല്ലെങ്കിൽ ഒറ്റയ്ക്കായിപ്പോയ ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. അവർ ഒറ്റപ്പെട്ടവരും ഏകാന്തരുമാണ്. പലപ്പോഴും എവിടെയാണ് തങ്ങൾക്ക് തെറ്റ് പറ്റിയതെന്ന് അവർ ഓർക്കാറുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവരുടെ ഈ അവസ്ഥയ്ക്ക് പിന്നില്‍ നിറയെ കാരണങ്ങളുണ്ടാകാം. എന്നാൽ അവർക്ക് മറ്റു ചില ശീലങ്ങളുമുണ്ട്.

വ്യക്തിബന്ധങ്ങളെക്കാൾ ജോലിക്ക് പ്രാധാന്യം

ജോലി മാത്രം അവരുടെ ലോകമായി മാറുകയും ഇതിലൂടെ വ്യക്തിബന്ധങ്ങൾ തകരുകയും ചെയ്യുന്നു. നിശ്ചയിച്ച പരിപാടികൾ റദ്ദാക്കുക, ഓവർടൈം ജോലി ചെയ്യുക, വാരാന്ത്യങ്ങൾ ഒറ്റയ്ക്ക് ചെലവഴിക്കുക എന്നിവ പ്രിയപ്പെട്ടവരിൽ നിന്നും സാവധാനം ഇവരെ അകറ്റുന്നു. കരിയറിൽ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണെങ്കിലും അധികമായാൽ അമൃതും വിഷമാകും. ദിവസാവസാനം ആളുകൾ നിങ്ങൾ എത്ര മണിക്കൂർ ജോലി ചെയ്തു എന്നല്ല, മറിച്ച് അവരോടൊപ്പം എത്ര സമയം ചെലവഴിച്ചു എന്നാണ് ഓർക്കുന്നത്.

വിശ്വസിക്കാൻ പ്രയാസം

നേരത്തെ മോശം അനുഭവങ്ങളുണ്ടായിട്ടുള്ള ആളുകളാണെങ്കിൽ മറ്റുള്ളവരെ വിശ്വസിക്കാൻ പ്രയാസം നേരിടും. തങ്ങളെത്തന്നെ സംരക്ഷിക്കാനായി അവർ വൈകാരികമായ മതിലുകൾ തീർക്കുകയോ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയോ ചെയ്തേക്കാം. പിന്നീട് ഇത് മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നു. കാലക്രമേണ, ചുറ്റുമുള്ള ആളുകൾ മിണ്ടാതാകുകയും ഇവർ ഒറ്റപ്പെടുകയും ചെയ്യുന്നു.

മറ്റൊരാളെ പരിഗണിക്കാതിരിക്കുക

വാശി ഏകാന്തതയിലേക്കുള്ള വഴിയാണ്. ഒരാൾ എപ്പോഴും കാര്യങ്ങൾ തന്റെ വഴിക്ക് തന്നെ വേണമെന്ന് നിർബന്ധം പിടിക്കുമ്പോൾ, അത് ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിൽ അവർ പരാജയപ്പെടുന്നു. ആരോഗ്യകരമായ ബന്ധങ്ങൾ പരസ്പര വിട്ടുവീഴ്ചകളിലാണ് കെട്ടിപ്പടുക്കുന്നത്. എന്നാൽ ഒരാൾ വഴങ്ങാൻ വിസമ്മതിക്കുമ്പോൾ അത് സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും തങ്ങൾ അപ്രധാനമാണെന്ന് തോന്നിപ്പിക്കും.

പ്ലാനുകളിൽ നിന്ന് പിന്മാറുക

അവസാന നിമിഷം പ്ലാനുകളിൽ നിന്ന് പിന്മാറുന്നത് ഒറ്റയ്ക്ക് നടക്കുന്നവരുടെ ശീലമായി മാറുന്നു. പലപ്പോഴും പ്ലാനുകളിൽ നിന്ന് പിന്മാറുന്നത് മറ്റുള്ളവർക്ക് ഒരു വിലയും നൽകുന്നില്ലെന്ന സന്ദേശമാണ് നൽകുന്നത്. ഇത് ഉത്കണ്ഠ മൂലമായാലും മടി മൂലമായാലും, ഈ ശീലം സുഹൃത്തുക്കളെ തങ്ങൾ വിലമതിക്കപ്പെടുന്നില്ലെന്ന് തോന്നിപ്പിക്കുന്നു. കാലക്രമേണ, ആളുകൾ അവരെ ക്ഷണിക്കുന്നത് നിർത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News