നിസ്സാരമായി കാണരുത് ക‍ഴുത്തുവേദനയെ; അറിയാം കാരണങ്ങളും പരിഹാരങ്ങളും

Neck Pain Reasons

ലളിതമായ കാരണങ്ങൾ മുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ വരെയുണ്ടായിരിക്കാം കഴുത്തുവേദനയ്ക്ക് പിന്നില്‍. ഴുത്തുവേദനയെക്കുറിച്ചും അതിന്റെ പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും കൈരളി ന്യൂസിന്റെ ഹലോ ഡോക്ടര്‍ പരിപാടിയില്‍ പാലാ ജനറൽ ഹോസ്പിറ്റലിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോക്ടർ അരുൺ അരവിന്ദ് വിശദീകരിക്കുന്നു.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • കുട്ടികളിൽ പനിയോടൊപ്പമോ അല്ലാതെയോ ഉണ്ടാകുന്ന കഴുത്തിലെ സ്റ്റിഫ്നസ് ചിലപ്പോള്‍ മെനിഞ്ചൈറ്റിസ് ലക്ഷണമാകാം.
  • കഴുത്തുവേദനയ്ക്കൊപ്പം കയ്യിലോ കാലിലോ തരിപ്പ്, ബലക്കുറവ്, നടത്തത്തിൽ തടസ്സങ്ങൾ, മൂത്രമൊഴിക്കാൻ പ്രയാസം എന്നിവ അനുഭവപ്പെടുന്നത് സെർവിക്കൽ മൈലോപതി (Cervical Myelopathy) അഥവാ സുഷുമ്നാ നാഡിക്കുണ്ടാകുന്ന ആഘാതത്തിന്റെ ലക്ഷണമാകാം.
  • രാത്രികാലങ്ങളിലെ കഠിനമായ വേദന, അകാരണമായ ശരീരഭാരം കുറയൽ എന്നിവ ട്യൂമറുകളോ ടിബി (TB) പോലുള്ള ഇൻഫെക്ഷനുകളോ ആകാൻ സാധ്യതയുണ്ട്.

Also Read: ആ ഹൃദയം ഇനിയും മിടിക്കും, പക്ഷേ വിപിന്റെ ശരീരത്തിലല്ല; പുതുവർഷം ആറുപേർക്ക് പുതുജീവന്റെ പ്രകാശമായി മാറി വിപിൻ

ജീവിതശൈലിയും ക‍ഴുത്തുവേദനയും

തെറ്റായ ഇരിപ്പും മൊബൈൽ/കമ്പ്യൂട്ടർ ഉപയോഗവുമാണ് യുവാക്കളിൽ കഴുത്തുവേദന വർദ്ധിക്കാൻ പ്രധാന കാരണങ്ങള്‍. നേരെ നോക്കുന്ന രീതിയിൽ കമ്പ്യൂട്ടര്‍ ക്രമീകരിക്കുക. 20 മിനിറ്റ് ജോലിക്ക് ശേഷം എ‍ഴുന്നേറ്റ് നടക്കുക എന്നത് ഇത്തരത്തില്‍ ഉണ്ടാകുന്ന ക‍ഴുത്തുവേദനയെ മാറ്റാൻ സഹായിക്കും.

കഴുത്തു മുതൽ തല വരെ സപ്പോർട്ട് ചെയ്യുന്ന രീതിയില്‍ തലയണ ഉപയോഗിക്കുന്നതാകും നല്ലത്. എക്സർസൈസിലൂടെയും ജീവിതചര്യകളിലെ മാറ്റത്തിലൂടെയും പല കഴുത്തുവേദനകളും മാറ്റിയെടുക്കാം. മരുന്നുകൾ കഴിച്ചതുകൊണ്ട് മാത്രം കഴുത്തുവേദന പൂർണ്ണമായി മാറില്ല; ഡോക്ടർ നിർദ്ദേശിക്കുന്ന ശീലങ്ങളും വ്യായാമങ്ങളും കൃത്യമായി പിന്തുടരേണ്ടത് അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News