ചുണ്ട് നോക്കിയാൽ അറിയാം ഹാർട്ട് സേഫ് ആണോന്ന് ! എങ്ങനെയാണെന്ന് അല്ലെ ?

LIPS

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന ചില നിർണ്ണായക ലക്ഷണങ്ങൾ ചുണ്ടുകളിൽ പ്രകടമാകാറുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? വിശ്വസിക്കണം. ചുണ്ടുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി കാട്ടിത്തരും.

ചുണ്ടുകൾക്ക് പെട്ടെന്ന് നീലയോ പർപ്പിൾ നിറമോ വരുന്നത് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന് ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനൊപ്പം ശ്വാസംമുട്ടലും അമിതമായ തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. അതുപോലെ ചുണ്ടുകൾ വിളറിയ നിറത്തിൽ കാണപ്പെടുന്നത് വിളർച്ചയുടെയോ അല്ലെങ്കിൽ ഹൃദയം കൃത്യമായ രീതിയിൽ രക്തചംക്രമണം നടത്താത്തതിന്റെയോ സൂചനയാകാം. കൈകാലുകളിൽ അനുഭവപ്പെടുന്ന തണുപ്പും ഇതിന്റെ അനുബന്ധ ലക്ഷണമാണ്.

ALSO READ: നിങ്ങളെ അലട്ടുന്നത് വെറുമൊരു തലവേദനയാണോ അതോ മൈഗ്രേനോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

കാലാവസ്ഥാ മാറ്റം കൊണ്ടല്ലാതെ, ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ലിപ് ബാമുകൾ ഉപയോഗിച്ചിട്ടും മാറാത്ത ചുണ്ടുകളിലെ വിള്ളലുകൾ ഹൃദയാരോഗ്യത്തിലെ പാളിച്ചകളെ സൂചിപ്പിക്കുന്നു. രക്തചംക്രമണം മന്ദഗതിയിലാകുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നത്. അലർജി അല്ലാതെ ചുണ്ടുകളിൽ പെട്ടെന്ന് വീക്കം അനുഭവപ്പെടുന്നത് ശരീരത്തിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഭാഗമാകാം. ഇത് ഹൃദയസ്തംഭനത്തിന്റെ (Heart Failure) ഒരു ലക്ഷണമാണ്. കാൽപാദങ്ങളിലും കണങ്കാലിലും വയറിലും ഇത്തരം വീക്കം കാണപ്പെടുന്നുണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കണം.

ചുണ്ടുകളിൽ അകാരണമായി അനുഭവപ്പെടുന്ന തരിപ്പോ മരവിപ്പോ നിസ്സാരമായി കാണരുത്. മുഖത്തോ കൈകളിലോ ഇത്തരം മരവിപ്പ് അനുഭവപ്പെടുകയാണെങ്കിൽ അത് ശരീരത്തിലെ രക്തചംക്രമണത്തിലെ തടസങ്ങളെയാണ് വിരൽചൂണ്ടുന്നത്.

ചുണ്ടുകളിൽ കാണുന്ന ഇത്തരം മാറ്റങ്ങൾ ഹൃദയത്തിന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവ ശ്രദ്ധയിൽപ്പെട്ടാൽ കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് അപകടസാധ്യതകൾ ഒഴിവാക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News