ആർത്തവ സമയത്തെ വേദന അലട്ടാറുണ്ടോ? എങ്കിൽ ഈ പ്രതിവിധികൾ പരീക്ഷിക്കൂ

menstrual cramps

സ്ത്രീകളുടെ ജീവിതത്തിൽ ഏറെ പ്രയാസം സൃഷ്ട്ടിക്കുന്ന ഒന്നാണ് ആർത്തവ സമയത്തെ അസഹ്യമായ വയറു വേദന. ആർത്തവ സമയത്തെ കഠിനമായ വേദന കാരണം പലപ്പോഴും ഈ ദിവസങ്ങളിലെ ദൈന്യം ദിന ജീവിതചര്യകൾ സ്ത്രീകൾക്ക് ദുസ്സഹമായി തീരാറുണ്ട്. വേദനയിൽ നിന്ന് രക്ഷ നേടാൻ പലരും ആശ്രയിക്കുന്നത് പെയിൻ കില്ലേഴ്സിനെയാണ്.

ഇവ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദീർഘ നേരത്തേക്ക് ഫലപ്രദമാകാറില്ല. ഇതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റ് ഖുഷി ഛബ്ര. ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പ്രധിവിധികളാണ് ഇവർ വീഡിയോ വഴി പങ്കു വച്ചിരിക്കുന്നത്.

ALSO READ : ബദാം കുതിർത്ത് കഴിക്കുന്നതാണോ നല്ലത് ? അങ്ങനെ ചെയ്താലും ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

പൈനാപ്പിളും കറുവപ്പട്ടയും
കട്ട് ചെയ്ത പൈനാപ്പിളിന് മുകളിൽ അല്പം കറുവപ്പട്ട പൊടി വിതറി കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഖുഷി ഛബ്ര പറയുന്നത്. ഗർഭാശയ പേശികൾക്ക് അയവ് വരുത്താനും, വീക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങൾ ഈ രണ്ട് ചേരുവകളിലും അടങ്ങിയിട്ടുണ്ട്. അതിനാൽ ആർത്ത വേദന സ്വാഭാവിക മാർഗ്ഗത്തിലൂടെ കുറയ്ക്കാൻ ഇവ സഹായിക്കുമെന്നാണ് ഇവർ പറയുന്നത്

ഡാർക്ക് ചോക്ലേറ്റ്
70 ശതമാനമോ അതിൽ കൂടുതലോ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിൽ സെറോടോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികൾക്ക് അയവ് വരുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മത്തൻ വിത്തുകൾ

മത്തൻ, ഫ്ളാക്സ് എന്നിവയുടെ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അതിലടങ്ങിയിട്ടുള്ള മഗ്നീഷ്യവും സിങ്കും ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താൻ സഹായകമാവും

ഇഞ്ചി-കറുവപ്പട്ട വെള്ളം
പേശികൾക്ക് അയവ് വരുത്താൻ ഇത് സഹായിക്കുമെന്നാണ് ഇവർ പറയുന്നത്. ഇത് വീക്കം തടയുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News