മൂളിപ്പാട്ടുമായി എത്തുന്ന കൊതുകിനെ തുരത്തണോ ? വഴിയുണ്ട്…

കൊതുകിന്റെ മൂളിപ്പാട്ട് കേൾക്കാതെ ഉറങ്ങുന്നവരുടെ എണ്ണം കുറവായിരിക്കും. അവരുടെ പാട്ടായിരിക്കും പലയിടങ്ങളിലും ആളുകളുടെ താരാട്ട് പാട്ട്. എന്നാൽ ഈ മൂളി പറന്നു നടക്കുന്ന കൊതുകുകൾക്കായും ലോകത്ത് ഒരു ദിനമുണ്ട്. അത് ഇന്നാണ്, കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ നിർമാർജനത്തെ കുറിച്ചും അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കൊതുകു ദിനമായി ആചരിക്കുന്നത്.

കൊതുകിന്റെ ശല്യത്തെ ഒഴിവാക്കാൻ പല മാർഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. ചില പ്രകൃതിദത്ത മാർഗങ്ങൾ പറഞ്ഞു തരട്ടെ?

വേപ്പെണ്ണ തിരിയിട്ട് കത്തിച്ച് അതിൻ്റെ ഗന്ധം വീടിനുള്ളിൽ പരന്നാൽ കൊതുകുകൾ അകന്നു നിൽക്കും. ശല്യം അധികമാണെങ്കിൽ വേപ്പെണ്ണയിൽ വെളിച്ചെണ്ണ കലർത്തി ദേഹത്ത് പുരട്ടാനുള്ള മോസ്കിറ്റോ റിപ്പല്ലന്റും നമുക്ക് തയാറാക്കാം.

ALSO READ: ഇന്ത്യയിൽ ഏറ്റവുമധികം ‘ഫൈവ് സ്റ്റാർ’ ഹോട്ടലുകളുള്ളത് കേരളത്തിൽ

തുളസിയിലയോ ആര്യവേപ്പിലയോ നാരങ്ങയുടെ തൊലിയോ ചേർത്ത് ചതച്ചെടുത്ത് അത് ഒരു ബൗളിൽ ജനാലകൾക്കും വാതിലുകൾക്കും സമീപത്തായി സൂക്ഷിക്കാം.

ഒരു ചെറിയ ബൗളിൽ വെള്ളമെടുത്ത് ഒന്നോ രണ്ടോ കർപ്പൂരം അതിൽ പൊടിച്ചു ചേർക്കുക. കിടക്കയ്ക്ക് സമീപത്തും മുറിയുടെ മൂലയിലും ഈ ബൗൾ വച്ചാൽ കൊതുകുകടിയിൽ നിന്നും രക്ഷനേടാനാവും.

തുളസിയിലയ്‌ക്കൊപ്പം കർപ്പൂരം പൊടിച്ച് തുറന്ന പാത്രങ്ങളിൽ ജനാലകൾക്ക് സമീപത്ത് വയ്ക്കുകയും ചെയ്യാം. കൊതുക് ശല്യം അധികമാണെങ്കിൽ ജനാലകളും വാതിലുകളും അടച്ചിട്ട ശേഷം മുറിക്കുള്ളിൽ മൂന്നോ നാലോ കർപ്പൂരം കത്തിച്ച് പുക തങ്ങാൻ അനുവദിക്കുക.

കൊതുകിനെ തുരത്താൻ പരിസരം വൃത്തിയായി സൂക്ഷിക്കണം. വീടിനകത്തും പരിസരങ്ങളിലും വെള്ളക്കെട്ടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇടവിട്ട് പെയ്യുന്ന മഴയിൽ ഇത്തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാം. അതുകൊണ്ടു തന്നെ ഇവ ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News