ഗർഭിണിയായിരിക്കുമ്പോൾ ബാസ്കറ്റ്ബോൾ വലുപ്പമുള്ള ട്യൂമർ നീക്കി; 25-കാരി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി

tumour-pregnancy

ഗർഭ കാലത്ത് ബാസ്കറ്റ്ബോൾ വലുപ്പമുള്ള ട്യൂമർ നീക്കലിന് വിധേയമായ 25-കാരി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി. ഭിവാടി സ്വദേശിനിയായ 25-കാരിയിലാണ് ഗർഭകാലത്ത്, ബാസ്കറ്റ്ബോളിന്റെ വലുപ്പമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഗർഭത്തിന്റെ 14-ാം ആഴ്ചയിലാണ് മുഴ കണ്ടെത്തിയത്.

പതിവ് അൾട്രാസൗണ്ട് പരിശോധനയെ തുടർന്നാണ് യുവതിയെ ദ്വാരകയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. പരിശോധനയിൽ വയറ്റിൽ അസാധാരണമാംവിധം വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. പ്രാഥമിക സ്കാനുകളിൽ ഇത് അണ്ഡാശയ അർബുദമാകാമെന്ന സംശയം ഉയർന്നു. ഇതോടെ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടു സങ്കീർണമായ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചത്.

“ഗർഭാവസ്ഥയുടെ ഈ ഘട്ടത്തിൽ, അപൂർവവും അതീവ അപകടസാധ്യതയുമുള്ള ഒരു ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സംഘം തീരുമാനിക്കുകയും അത് നടത്തുകയും ചെയ്തു. അതിലൂടെ മുഴയും രോഗം ബാധിച്ച അണ്ഡാശയവും ഫാലോപ്യൻ ട്യൂബും നീക്കം ചെയ്തു. അതേ ശസ്ത്രക്രിയയിൽ തന്നെ, അർബുദം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നും ഡോക്ടർമാർ പരിശോധിച്ചു. മുഴ പൊട്ടാതിരിക്കാനും ഗർഭപാത്രത്തിന് അനാവശ്യമായ ഉത്തേജനം നൽകാതിരിക്കാനും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു.”- ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

Also Read- ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ക‍ഴിക്കല്ലേ…; കുട്ടികളില്‍ ഗുരുതര വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

“ഗർഭകാലത്ത് മുഴ കണ്ടെത്തുന്നത് രോഗിക്കും അവരുടെ കുടുംബങ്ങൾക്കും മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം കേസുകൾ അപൂർവമാണെങ്കിലും, സമയബന്ധിതമായ രോഗനിർണയം, കൃത്യമായ ആസൂത്രണം, വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഏകോപനത്തോടെയുള്ള പരിചരണം എന്നിവയിലൂടെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധിക്കും. ഗർഭകാലത്ത് ഇത്രയും വലിയ അണ്ഡാശയ മുഴകൾ ഉണ്ടാകുന്നത് വളരെ അപൂർവമാണ്, ഈ ഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുന്നതിന് അതീവ കൃത്യത ആവശ്യമാണ്”- ദ്വാരകയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഗൈനക് സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. സരിത കുമാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News