പ്രായപൂർത്തിയായ ഭിന്നശേഷിക്കാർക്കായി നിപ്മറിൽ ന്യൂറോഡൈവേർജന്‍റ് അഡൾട്ട് യൂണിറ്റുകൾ ആരംഭിച്ചു

Neurodivergent Adult Units

നിപ്മറിൽ പൈലറ്റ് അടിസ്ഥാനത്തിൽ ന്യൂറോഡൈവേർജന്റ് അഡൾട്ട് യൂണിറ്റ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പതിനെട്ടുവയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക്, പ്രത്യേകിച്ച് ഓട്ടിസം ഉൾപ്പെടെയുള്ള ന്യൂറോ ഡൈവേർജന്റ് ആയ വ്യക്തികൾക്ക് പരിശീലനത്തിനായാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രമായ നിപ്മറിൽ യൂണിറ്റ് ആരംഭിക്കുന്നത്.

തുടക്കത്തിൽ ഇരുപതു പേർക്കാണ് പ്രവേശനം നൽകുകയെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, വൊക്കേഷണൽ ട്രെയിനർ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം യൂണിറ്റിൽ ലഭ്യമാകുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. താല്പര്യമുള്ളവർക്ക് 8078277422 എന്ന നമ്പരിൽ ബന്ധപ്പെടാം.

ALSO READ; ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരുന്നു; നിര്‍മാണോദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

News summary: Minister Dr. R Bindu announced that a Neurodivergent Adult Unit will be started on a pilot basis at NIPMAR. The minister clarified that initially only twenty people will be admitted.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News