ഹൃദ്യം പദ്ധതിയിലൂടെ കൈകുഞ്ഞിന് പുതു ജീവന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആരോഗ്യമന്ത്രി

Hridyam project

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ കൈകുഞ്ഞിന് പുതു ജീവന്‍. 5മാസം പ്രായമുള്ള രാംരാജ് എന്ന കുഞ്ഞിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്. വിഡിയോ കോള്‍ വഴി കുട്ടിയെ കണ്ട വിവരവും മാതാപിതാക്കളോട് സംസാരിച്ച കാര്യവും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന ‘ട്രൈകസ്പിഡ് അട്രേസിയ’ എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടര്‍ന്ന് ഹൃദ്യം പദ്ധതിയിലൂടെ കുഞ്ഞിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 8,554 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also read – ‘തൊട്രാ പാക്കലാം’ എന്ന് തിരുവനന്തപുരം, പിന്നാലെ തൃശൂരും പാലക്കാടും: സ്കൂൾ ഒളിമ്പിക്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടർന്ന് തലസ്ഥാനം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

സംസ്ഥാന സര്‍ക്കാരിന്‍റെ ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ 5 മാസം പ്രായമുള്ള രാംരാജിന്‍റെ മാതാപിതാക്കളോട് ഫോണില്‍ സംസാരിച്ചു. വീഡിയോ കോള്‍ വഴി കുഞ്ഞിനേയും കണ്ടു. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലന്‍റേയും മകനാണ് രാംരാജ്. കുഞ്ഞിനെ ആരോഗ്യത്തോടെ തിരിച്ച് കിട്ടിയതിലുള്ള സന്തോഷം അവര്‍ അറിയിച്ചു. ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ കാസര്‍ഗോഡ് കോട്ടൂരിലെ വീട്ടിലെത്തി കുഞ്ഞിനെയും മാതാപിതാക്കളെയും നേരിൽ കണ്ടു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന ‘ട്രൈകസ്പിഡ് അട്രേസിയ’ എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടര്‍ന്ന് ഹൃദ്യം പദ്ധതിയിലൂടെ കുഞ്ഞിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 8,554 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News