
ഡ്രൈഫ്രൂട്ടുകളിൽ പലർക്കും പ്രിയപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഡയറ്റില്‍ ഈന്തപ്പഴം പതിവാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം , ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. എന്നാൽ ഇപ്പോൾ ഈന്തപ്പഴത്തിനു പഴയപോലെ ഡിമാൻഡ് ഇല്ല. പൂർണമായും ഡിമാൻഡ് കുറഞ്ഞുവെന്ന് പറയാനാവില്ലെങ്കിലും, ചില മേഖലകളിൽ വിൽപ്പനയിൽ മന്ദഗതി അനുഭവപ്പെടുന്നതായിട്ടാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സാധാരണ ഗുണനിലവാരമുള്ള ഈന്തപ്പഴ ഇനങ്ങളുടെ വിൽപ്പനയിൽ 10–20 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി വ്യാപാരികൾ പറയുന്നു. മറുവശത്ത്, പ്രീമിയം ഇനങ്ങൾക്ക് സ്ഥിരമായ ആവശ്യകത തുടരുകയാണ്. വില വർധനയും ഉപഭോക്തൃ ശീലങ്ങളിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ഇറക്കുമതി ചെലവ്, ഗതാഗത ചെലവ്, രൂപയുടെ മൂല്യത്തകർച്ച എന്നിവ മൂലം ഈന്തപ്പഴത്തിന്റെ വില അടുത്തകാലത്ത് ഉയർന്നിട്ടുണ്ട്. വില വർധിച്ചതോടെ ഉപഭോക്താക്കൾ ഡ്രൈ ഫ്രൂട്ട് മിക്‌സ്, നാട്ടുഫലങ്ങൾ, ആരോഗ്യപാനീയങ്ങൾ എന്നിവയിലേക്ക് തിരിയുന്ന പ്രവണത ശക്തമായിട്ടുണ്ട്. ഇതാണ് വിപണിയിൽ സാധാരണ ഇനങ്ങൾക്ക് ആവശ്യകത കുറയാൻ കാരണമാകുന്നതെന്ന് വ്യാപാരികൾ വിലയിരുത്തുന്നു.
ALSO READ: വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കണോ? ഡോക്ടർ പറയുന്ന ശരിയായ രീതി ഇങ്ങനെ
അതേസമയം, മെഡ്ജൂൾ, അജ്വാ പോലുള്ള പ്രീമിയം ഇനങ്ങൾക്ക് ഇപ്പോഴും നല്ല ആവശ്യകത തുടരുകയാണ്. ഈന്തപ്പഴത്തിന്റെ ഡിമാൻഡ് കുറഞ്ഞുവെന്നതിലുപരി വിപണിയിൽ ഉപഭോക്തൃ പ്രവണതയിൽ മാറ്റം സംഭവിക്കുകയാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

