ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക

ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ തേച്ച് ഇരിക്കുന്നത് അധികം നല്ലതല്ല. കാരണം ഇത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിനും ദോഷകരമായി ബാധിക്കും. ഇത് നീരിറക്കം പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ തേച്ച് ഇരിക്കുന്നത് ചിലരില്‍ നല്ലതു പോലെ തലവേദനയും ഉണ്ടാവുന്നു. അധികസമയം തലയില്‍ എണ്ണ തേക്കുന്നത് ചിലരില്‍ തലവേദനയുണ്ടാക്കാന്‍ കാരണമാകും. എന്നാല്‍ എണ്ണ തേക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും തലയില്‍ വിയര്‍പ്പ് ഉള്ള സമയത്ത് എണ്ണ തേക്കരുത്. ഇത് ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വിയര്‍പ്പോട് കൂടി എണ്ണ തേക്കരുത്.

Also Read : ഉഴുന്നും അരിയും വേണ്ട! ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ഇഡ്ഡലി ആയാലോ ?

അതുപോലെ തന്നെ എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുന്നത് വരെ ഇരിക്കുകയും അരുത്. ഇതും തൊണ്ട വേദന, ചുമ, ജലദോഷം എന്നീ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുപോലെ ചിലരുടെ ശീലങ്ങളില്‍ ഒന്നാണ് പലപ്പോഴും രാവിലെ എണ്ണ തേച്ച് വൈകുന്നേരം കഴുകിക്കളയുന്നത്. ഇതും മോശം ആരോഗ്യം നിങ്ങള്‍ക്ക് നല്‍കുന്നു.

തലയില്‍ എണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വലരം നല്ലതാണ്. തലയില്‍ എണ്ണ തേക്കുന്നത് തലയോട്ടിയില്‍ നല്ലതു പോലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് തലയ്ക്ക് നല്ല കുളിര്‍മ്മയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News