സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ച തൃശൂര്‍ സ്വദേശി ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിന് വിലക്ക്

ameobic-malappuram

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ള മലപ്പുറം കാരക്കോട് സ്വദേശിയായ 13-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് 13-കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടി ഐ സി യുവില്‍ ചികിത്സയിലാണ്. രണ്ട് മാസം മുമ്പ് കുട്ടി പുഴയില്‍ കുളിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Read Also: ശബരിമല വികസനത്തിനായി 18 അംഗ സമിതി രൂപീകരിച്ചു; സമിതി ആഗോള അയ്യപ്പ സംഗമത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍

അതേസമയം, ഇന്നലെ മരിച്ച തൃശൂര്‍ സ്വദേശി ജോലി ചെയ്ത ഹോട്ടലിന് കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തി. ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ രോഗ ഉറവിടം കണ്ടെത്താനായില്ല. റഹീമിനൊപ്പം താമസിച്ചിരുന്ന ഇതേ ഹോട്ടലിലെ ജീവനക്കാരാനായ കോട്ടയം സ്വദേശിയും ഒരാഴ്ച മുൻപ് മരിച്ചിരുന്നു. അതിനാല്‍, ഹോട്ടലിലെ കുടിവെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്നതു വരെ ഹോട്ടല്‍ അടച്ചിടാനാണ് ഓപ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News