
ന്യൂഡൽഹി: ഇന്ത്യയിൽ വായ, തൊണ്ട, മൂക്ക് തുടങ്ങി തലയെയും കഴുത്തിനെയും ബാധിക്കുന്ന അർബുദങ്ങൾ (Head and Neck Cancers) വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ. ലോകത്തെ ആകെ ഓറൽ ക്യാൻസർ കേസുകളിൽ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണെന്ന് ഗ്ലോബോകാന്റെ (GLOBOCAN) കണക്കുകളും വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ പ്രായമായവരിൽ കണ്ടിരുന്ന ഈ രോഗം ഇപ്പോൾ 20-കളിലും 30-കളിലും പ്രായമുള്ള യുവാക്കളിൽ സജീവമാവുന്നത് ആശങ്ക ജനകമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച്, വായയിലെ അർബുദം ബാധിക്കുന്നവരിൽ 20 ശതമാനവും 45 വയസ്സിന് താഴെയുള്ളവരാണ്.
ALSO READ : മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യം അറിയാതെ പോകല്ലേ…
പുകയില, മദ്യം എന്നിവയ്ക്ക് പുറമെ ഗുട്ക, ഖൈനി, പാൻ, സുപാരി എന്നിവയുടെ അമിത ഉപയോഗം, പുകയില ഉപയോഗിക്കാത്തവരിലും അർബുദത്തിന് കാരണമാകുന്ന എച്ച്.പി.വി വൈറസിന്റെ വർധിച്ച സാന്നിധ്യം, ഉറക്കക്കുറവ്, ജോലിസ്ഥലത്തെ അമിത സമ്മർദ്ദം, വ്യായാമമില്ലായ്മ, മോശം ഭക്ഷണക്രമം എന്നിവ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു.
ALSO READ : ഇനി കഷണ്ടിക്ക് മരുന്നില്ല എന്ന് പറയാനാകില്ല: പുതിയ മരുന്ന് കണ്ടെത്തി ശാസ്ത്ര ലോകം
രോഗം ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ 80 മുതൽ 90 ശതമാനം വരെ ഭേദമാക്കാൻ സാധിക്കുമെന്നാണ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. പ്രശാന്ത് പവാർ പറയുന്നത്. എന്നാൽ ഇന്ത്യയിലെ ഭൂരിഭാഗം കേസുകളും മൂന്നോ നാലോ ഘട്ടങ്ങളിൽ എത്തുമ്പോഴാണ് ആശുപത്രികളിൽ എത്തുന്നത്. ഇത് അതിജീവന സാധ്യത 50 ശതമാനമായി കുറയ്ക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

