
പച്ചക്കറികളും മറ്റും ഫ്രഷ് ആയിട്ടിരിക്കാൻ ആണ് നമ്മൾ ഫ്രിഡ്ജിൽ വയ്ക്കുന്നത്. പലപ്പോഴും മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ അതേപോലെ തന്നെ പ്ലാസ്റ്റിക്ക് കവറുകളിലാക്കി ആകും നമ്മൾ ഫ്രിഡ്ജിൽ വയ്ക്കാറുള്ളത്. ഇത് പച്ചക്കറികൾ വാടിപ്പോകാതിരിക്കാൻ സഹായകമാണ് എണ്ണവും പലരും കരുതുന്നത്. എന്നാൽ നിങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിന് വലിയ ഭീഷണി ഉണ്ടാക്കുന്ന കാര്യമാണെന്ന് നിങ്ങൾക്ക് അറിയാമോ ?
നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണത്തെ വിഷമയമാക്കാൻ ഈ പ്ലാസ്റ്റിക് കവറുകൾക്ക് സാധിക്കും എന്നതാണ് വസ്‌തുത. പച്ചക്കറികൾ സ്വഭാവികമായി പുറത്തുവിടുന്ന ഈർപ്പവും വാതകങ്ങളും പ്ലാസ്റ്റിക്ക് കവറിലാക്കി വയ്ക്കുന്നത് കൊണ്ട് തന്നെ അവയിൽ താങ്ങി നിൽക്കും. വായു കടക്കാതെയിരിക്കുന്നത് കൊണ്ടുതന്നെ ബാക്ടീരിയകൾക്കും ഫംഗസുകൾക്കും അതിവേഗം വളരാനുള്ള അന്തരീക്ഷം കൂടിയാണ് നമ്മൾ അറിയാതെ സൃഷ്ടിക്കുന്നത്. അത് കൊണ്ട് ഇവ പെട്ടെന്ന് തന്നെ കേടാകുന്നു.
പ്ലാസ്റ്റിക്കിനുള്ളിൽ വളരുന്ന പൂപ്പലുകൾ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്കും അലർജിക്കും വരെ കാരണമാകുന്നു. പ്ലാസ്റ്റിക്കിലെ ബിപിഎ പോലുള്ള രാസവസ്തുക്കൾ ഈർപ്പവുമായി ചേർന്ന് പച്ചക്കറികളിൽ കലരാനും സാധ്യത ഏറെയാണ്.
ALSO READ: കാലിലെ മരവിപ്പ് മാറ്റാൻ അഞ്ചു മിനിറ്റ് മതി! വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന സിമ്പിൾ വഴികൾ
പച്ചക്കറികൾ ഇത്തരത്തിൽ പ്ലാസ്റ്റിക്ക് കവറുകളിൽ വയ്ക്കുന്നത് മൂലം വായുസഞ്ചാരം നിലയ്ക്കുകയും ‘ഓക്സിഡേഷൻ’ എന്ന പ്രക്രിയ വഴി വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ പോഷകങ്ങൾ അതിവേഗം നശിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെട്ട പച്ചക്കറികൾ കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ലഭിക്കില്ല.
പച്ചക്കറികൾ നന്നായി കഴുകിയ ശേഷം വെള്ളം തോർന്നതിനു ശേഷം ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവലിലോ പൊതിഞ്ഞു വയ്ക്കാം. ഇനി പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ സുഷിരങ്ങളുള്ള ബാഗുകൾ ഉപയോഗിക്കുന്നത് ആവും നല്ലത്. മുറിച്ചുവയ്ക്കുന്ന പച്ചക്കറികൾ വായു കടക്കാത്ത ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


