മാനസിക സമ്മർദ്ദമുണ്ടോ? പരിഹാരമുണ്ടാക്കാം; ജോക്കർ സ്മൈൽ ഒന്ന് ട്രൈ ചെയ്യൂ

mental stress reduce

വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് പലതരത്തിലുള്ള സ്ട്രെസും ടെൻഷനുകളും അനുഭവുക്കുന്നവരാണ് എല്ലാവരും. പഠനത്തിലും ജോലിയിലും ബന്ധങ്ങളിലും എല്ലാമുള്ള കാരണങ്ങൾ കൊണ്ട് സ്ട്രെസുണ്ടാകുകയെന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികമായിരിക്കുകയാണ്. പുതിയ കാലത്ത് ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനാണ് പാട് എന്നാണ് പറയുന്നത്. ഇത് കുറക്കാൻ ഒരു വഴിയുണ്ട്. അതാണ് ജോക്കർ സ്മൈൽ.

സ്ട്രസ് കുറക്കുക എന്നത് ഇന്നത്തെക്കാലത്ത് ആരോ​ഗ്യകരമായ ജീവിതം നയിക്കുന്നതിന് പ്രധാനമാണ്. ഇതിനുള്ള താത്കാലിക പരിഹാരമാണ് ജോക്കർ സ്മൈൽ. ഇനിയിത് എങ്ങനെയെന്നല്ലേ… ജോക്കർ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ. പുരികങ്ങൾ ഉയർത്തി നീട്ടി വലിച്ചൊരു പുഞ്ചിരി. ഇനി സമ്മർദ്ദങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇങ്ങനെയൊന്ന് ചിരിക്കുകയാണെങ്കിൽ ഒരു താൽകാലിക ആശ്വാസം ഉണ്ടാകും. സമ്മർദ്ദം കുറഞ്ഞ് നമ്മളൊന്ന് ഫ്രീ അയ പോലെ തോന്നും. ഇതിനൊരു കാരണം കൂടിയുണ്ട്.

Also read; രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കാറുണ്ടോ? അപകടമുണ്ട്, ശ്രദ്ധിക്കണം

ഇങ്ങനെ ചിരിക്കുമ്പോൾ നമ്മുടെ മുഖത്തെ പേശികളെ നാം കബളിപ്പിക്കുകയാണ്. പേശികളുടെ ആ പ്രത്യേക ചലനത്തിൽ മസ്തിഷ്കത്തിന് നമ്മൾ സന്തോഷവാനാണെന്ന് തോന്നുകയും മസ്തിഷ്കം ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News