എഐ ​ഡോക്ടറെ കണ്ണടച്ച് വിശ്വസിക്കുന്നവരാണോ? എന്നാൽ നിങ്ങളുടെ ജീവൻ അപകടത്തിലാണ്

AI For Health advice

കുറച്ച് കാലം മുൻപ് അമേരിക്കയിൽ 60 വയസ്സുള്ള ഒരാൾ ലാപ്ടോപ്പ് തുറന്ന് ഒരു ചോദ്യം ചോദിച്ചു. അതൊരു വളരെ ബാലിശമായ ചോദ്യമായിരുന്നു. പ്രായാധിക്യമുള്ളതിനാൽ സാധാരണ ഉപ്പിന് പകരം ഉപയോ​ഗിക്കാൻ കഴിയുന്ന ഉപ്പ് പറഞ്ഞുതരണം എന്നുള്ളതായിരുന്ന ചോദ്യം. സാധാരണ ഉപ്പ് രക്തസമ്മർദ്ദം, ഹൃദ്രോ​ഗം, സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ എല്ലാവരും ശരീരത്തിലെ ഉപ്പിൻ്റെ അളവ് കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. പതിറ്റാണ്ടുകളായി സർക്കാരും ഡോക്ടർമാരും ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ആളുകളോട് പരസ്യം മുഖേനയൊക്കെ പറയാറുണ്ട്.

സാധാരണ ഉപ്പിന് പകരം ഏത് ഉപയോ​ഗിക്കാമെന്നുള്ള കാര്യം ചാറ്റ് ജി പി ടിയോട് ചോദിക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന് ലഭിച്ച മറുപടി സോഡിയം ബ്രോമൈഡ് ഉപയോഗിക്കുക എന്നതാണ്. പിന്നീട് മൂന്നാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ബ്രോമിസം എന്ന വിഷബാധയേറ്റാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത് അദ്ദേഹത്തിൽ ചിത്തഭ്രമം, ഭയം എന്നിങ്ങനെ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അദ്ദേഹത്തില്‍ ഉണ്ടാക്കി. പിന്നീട് അദ്ദേഹത്തെ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു.

ALSO READ: വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുമോ?; വൈറലായി ഇൻസ്റ്റാപോസ്റ്റ്

ഏകദേശം ശരിയാണ് എന്ന് വിശ്വസിക്കുന്നതിലെ പ്രശ്നം

ഇവിടെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ആദ്യം എ ഐ എങ്ങനെയാണ് പ്രവർത്തിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ഒരു ഡോക്ടർ രോഗലക്ഷണങ്ങളും സാഹചര്യങ്ങളും അപകടസാധ്യതകളും പരിഗണിക്കുന്നു. എന്നാൽ ഒരു എഐ, ടെക്സ്റ്റിലെ പാറ്റേർണുകളാണ് നോക്കുന്നത്. ഒരു വാക്യത്തിൽ അടുത്തത് എന്താണെന്ന് പ്രവചിക്കുന്നതിൽ എഐ അസാധാരണമാംവിധം മിടുക്കനാണ്. എന്നാൽ അത് നൽകുന്ന ഉത്തരം ശരിയാണോ അല്ലെങ്കില്‍ അത് മനുഷ്യന് സുരക്ഷിതമാണോ, ഉചിതമാണോ എന്ന് ചിന്തിക്കാനുള്ള ക‍ഴിവ് എഐക്കില്ല.

സോഡിയം ബ്രോമൈഡ്, വിഷവും മനുഷ്യർക്ക് ഉപയോഗിക്കാനുള്ളതുമല്ലെന്ന് ഡൽഹി പി എസ് ആര്‍ ഐ ഹോസ്പിറ്റല്‍ എമർജൻസി വിഭാഗം മേധാവി ഡോ. പ്രശാന്ത് സിൻഹ പറയുന്നു. ഈ കേസിൽ, ആ വ്യക്തി മനുഷ്യരില്‍ അപകടമുണ്ടാക്കുന്ന വസ്തുവിനെയാണ് ഉപയോഗിച്ചത്. അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അറിയാതെ ഉപയോഗിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് പിന്നീട് ബ്രോമിസമുണ്ടായി. ഇതുമൂലം ക്ഷീണം, ഉറക്കമില്ലായ്മ, ഭയം, എന്നീ പാര്‍ശ്വഫലങ്ങളുണ്ടാക്കി. വിദഗ്ധരുടെ ഉപദേശം തേടാതെ എഐ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നത് എന്ത് വലിയ അപകടങ്ങളാണ് വി‍ളിച്ചുവരുത്തുന്നതെന്ന് ഈ സംഭത്തിലൂടെ പ്രകടമാകുന്നു.

ആരോഗ്യ കാര്യങ്ങളിൽ എ ഐയെ വിശ്വസിക്കാമോ?

എ ഐയെ വിശ്വസിക്കാതിരിക്കുന്നത് നല്ലതല്ല എന്നാണ് ഇതിനുള്ള ഉത്തരം. വിദഗ്ധരുടെ മേൽനോട്ടമില്ലാതെയും പരിശോധിച്ചുറപ്പിക്കാതെയും ചാറ്റ് ബോട്ടുകള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസിക്കരുത്. നല്ല ശീലങ്ങൾ വ‍ളര്‍ത്തിയെടുക്കാനും വാക്കുകൾ മനസ്സിലാക്കാനും എഐയെ ഒരു ടൂളായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. പക്ഷേ എഐ ഒരു ഡോക്ടറല്ല. അതിന് ഡോക്ടറാകാൻ കഴിയുകയുമില്ല. ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുന്നതാണ് ഏറ്റവും ഉത്തമമെന്ന് ഡോ. സിൻഹ പറയുന്നു.

ALSO READ: നിങ്ങള്‍ക്ക് യുവത്വം നിലനിര്‍ത്തേണ്ടേ? ഈ ആന്റി- ഏജിംഗ് പാനീയങ്ങള്‍ ശീലിക്കൂ…
ആരുടെ വാക്കാണ് നമ്മൾ കേൾക്കേണ്ടതെന്ന് നമ്മൾ മനസ്സിലാക്കണം. പതിറ്റാണ്ടുകളോളം കാര്യങ്ങൾ പഠിച്ച് വിവേകം നേടിയ ഒരു ഡോക്ടറുടെയോ, മാസങ്ങളോളം വിവരങ്ങൾ ശേഖരിച്ച ഒരു യന്ത്രത്തിൻ്റെ വാക്കുകളാണോ വിശ്വസിക്കേണ്ടത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ സംഭവം കൊണ്ട് ശ്രദ്ധേയമായത് ആ മനുഷ്യനേറ്റ വിഷബാധ മാത്രമല്ല, മറിച്ച് സാങ്കേതികവിദ്യയിലുള്ള നമ്മുടെ വിശ്വാസത്തിന് പരിമിതികളുണ്ടെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു എന്നുള്ളതാണ്. ഒരു ചാറ്റ്ബോട്ടിന് നിർദ്ദേശങ്ങൾ നൽകാൻ കഴിയും. ഒരു ഡോക്ടർക്ക് അത് വിവേചിച്ചറിയാൻ കഴിയും. ആ വ്യത്യാസമാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News