
ശ്വാസകോശത്തെ കാർന്നു തിന്നുന്ന പുകവലി പലപ്പോഴും ആളുകളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയസംബദ്ധമായ പ്രശ്നങ്ങൾ, കാൻസർ, പ്രത്യുൽപാദനത്തെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവ അവയിൽ ഉൾപ്പെടുന്നു.
വലിക്കുന്ന ഓരോ സിഗരറ്റും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും ഒരു സിഗരറ്റ് വലിക്കുന്നത് പോലും പുരുഷന്മാരിൽ ഹൃദ്രോഗ സാധ്യത 48 ശതമാനവും സ്ത്രീകളിൽ 57 ശതമാനവും വർധിപ്പിക്കുന്നുവെന്ന് ബിഎംജെ പഠനം പറയുന്നു.
ALSO READ : അകാല നരയെ വരുതിയിലാക്കാം; പരീക്ഷിക്കൂ ഈ ഹോം റെമഡികൾ ..
ഓരോ വർഷവും ഏകദേശം 8 ദശലക്ഷം ആളുകളാണ് പുകവലി കാരണം മരണത്തിനു കീഴടങ്ങുന്നത്. ദിവസേനയുള്ള പുകവലി രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പുകയിലയിലെ നിക്കോട്ടിൻ ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും പഠനങ്ങൾ പറയുന്നു.
പുകവലിയുടെ ദോഷഫലങ്ങൾ
- കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു : പുകവലി ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണകളിൽ ഒന്നാണ് കൂടാതെ തൊണ്ട, വായ, അന്നനാളം, പാൻക്രിയാസ്, മൂത്രസഞ്ചി എന്നിവയ്ക്കും ഇത് കാരണമായി തീരുന്നു
- ശ്വസന പ്രശ്നങ്ങൾ : ദീർഘകാല പുകവലി ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയ്ക്ക് കാരണമായി മാറുന്നു
- ഹൃദ്രോഗം : പുകവലി രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും ഓക്സിജൻ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു.
- ദുർബലമായ രോഗപ്രതിരോധ ശേഷി : പുകവലിക്കാരുടെ രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതിനാൽ അണുബാധകൾ പെട്ടന്ന് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും
- അകാല വാർദ്ധക്യം : സിഗരറ്റിലെ വിഷവസ്തുക്കൾ ചർമ്മകോശങ്ങളെ നശിപ്പിക്കുകയും ചുളിവുകൾക്ക് കാരണമാവുകയും ചെയ്യുന്നു.
- പ്രത്യുൽപാദന ശേഷി കുറയുന്നു : പുകവലി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നു, പ്രത്യുൽപാദന കോശങ്ങളെ നശിപ്പിക്കുകയും ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
- ദന്ത പ്രശ്നങ്ങൾ : പുകവലി മോണരോഗം, പല്ല് ക്ഷയം, നിരന്തരമായ വായ്‌നാറ്റം എന്നിവയിലേക്ക് നയിക്കുന്നു.
- മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ : പുകവലി പലപ്പോഴും സമ്മർദ്ദം കുറയ്ക്കുന്ന ഒരു മാർഗമായി ഉപയോഗിക്കാറുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ പുകവലിക്കുന്നത് ഉത്കണ്ഠയും വിഷാദവും കൂടുതൽ വഷളാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


