
സംസ്ഥാനത്ത് അഞ്ച് പുതിയ സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ കൂടി ഉദ്ഘാടനം ചെയ്തതായി മന്ത്രി വീണാ ജോര്‍ജ്. മുമ്പ് തിരുവനന്തപുരത്തെ മാണിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ മാത്രമാണ് സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റ് ഉണ്ടായിരുന്നത്. പുതിയതായി ഒരു യൂണിറ്റ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ സംസ്ഥാനത്ത് ആകെ 6 സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിത ശൈലി രോഗ ക്ലിനിക്കും സാധ്യമായിരിക്കുകയാണ്. ഇനിയും കൂടുതല്‍ സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Also read – ഹൃദ്യം പദ്ധതിയിലൂടെ കൈകുഞ്ഞിന് പുതു ജീവന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആരോഗ്യമന്ത്രി
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ആയുർവേദവും ഹോമിയോയും കഴിഞ്ഞാൽ ആയുഷ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾക്കിടയിൽ പ്രചാരമുള്ള വൈദ്യശാസ്ത്രമാണ് സിദ്ധ. ദ്രാവിഡ ചരിത്രവുമായി വളരെയേറെ ബന്ധമുള്ളതാണ് സിദ്ധ വൈദ്യശാസ്ത്രം. സംസ്ഥാനത്ത് 5 സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു.
1. പാലക്കാട് –ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
2. ആലപ്പുഴ – മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്
3. പത്തനംതിട്ട- നാരങ്ങാനം ഗ്രാമപഞ്ചായത്ത്
4. കടമ്പനാട് ഗ്രാമപഞ്ചായത്ത്
5. തിരുവന്തപുരം – ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
6. കോഴിക്കോട് – കാക്കൂര്‍ – സിദ്ധ ജീവിത ശൈലി രോഗ ക്ലിനിക്ക്
മുമ്പ് തിരുവനന്തപുരത്തെ മാണിക്കൽ ഗ്രാമപ്പഞ്ചായത്തിലെ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനസജ്ജമായതോടെ സംസ്ഥാനത്ത് ആകെ 6 സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിത ശൈലി രോഗ ക്ലിനിക്കും സധ്യമായിരിക്കുകയാണ്. കൂടുതല്‍ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

